UAE Passport Services Walk-In Facility Introduced at All 16 ICAC Centres 
Gulf

യുഎഇയിലെ ഇന്ത്യക്കാർക്ക് ആശ്വാസം; മുൻകൂർ ബുക്കിങ്ങില്ലാതെയും പാസ്‌പോർട്ട് സേവനം ലഭിക്കും

യുഎഇയിലെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും ഈ സൗകര്യം ഏർപ്പെടുത്തിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ദുബൈ: പാസ്‌പോർട്ട് സേവനങ്ങൾക്കായി അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ കാത്തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനവുമായി ഇന്ത്യൻ എംബസി. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് മുൻകൂർ ബുക്കിങ് ഇല്ലാതെയും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി നേരിട്ട് കേന്ദ്രങ്ങളിൽ എത്താം. യുഎഇയിലെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും ഈ സൗകര്യം ഏർപ്പെടുത്തിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

തത്കാൽ പാസ്‌പോർട്ട് അപേക്ഷകർ, നവജാത ശിശുക്കൾ, എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകർ, 60 വയസും അതിന് മുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് മുൻകൂർ ബുക്കിങ് ഇല്ലാതെ അപേക്ഷ സമർപ്പിക്കാനാകുക. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് വാക്ക് ഇൻ അപേക്ഷകൾ സ്വീകരിക്കുക. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും അപേക്ഷകൾ പരിഗണിക്കുക.

അതേസമയം, മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തവർക്ക് ബുക്ക് ചെയ്ത സമയത്ത് സേവനം ലഭിക്കും. 16 ഐസിഎസി കേന്ദ്രങ്ങളുടെയും വിവരങ്ങളും ബുക്കിങ് സൗകര്യവും ഔദ്യോഗിക പോർട്ടലിൽ ലഭ്യമാണ്. പുതിയ സർവീസ് പ്രൊവൈഡറിലേക്കുള്ള മാറ്റത്തെ തുടർന്നുണ്ടായ തിരക്ക് ഇപ്പോൾ കുറഞ്ഞതായി അധികൃതർ അറിയിച്ചു. സാധാരണ പാസ്‌പോർട്ട് അപേക്ഷകൾ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിലും തത്കാൽ അപേക്ഷകൾ മൂന്ന് ദിവസത്തിനുള്ളിലും പ്രോസസ് ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

UAE Passport Services Walk-In Facility Introduced at All 16 ICAC Centres.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അവകാശപ്പെട്ടത്; നിലപാടിൽ മാറ്റമില്ല: ബിനോയ് വിശ്വം

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ യാത്ര, ആർപിഎഫ് ഉദ്യോ​ഗസ്ഥർക്ക് നേരെ ആക്രമണം; നടി അറസ്റ്റിൽ

CMD: പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

'അത് എനിക്ക് വലിയ വേദനയുണ്ടാക്കി'; പിറന്നാൾ ദിനത്തിൽ ആരാധകരെ കാണുന്നത് നിർത്തി, കാരണം പറഞ്ഞ് യഷ്

'167' ദേവ്ദത്ത്, '82' രാഹുല്‍, '51' ജുറേല്‍; ഇന്ത്യ മികച്ച സ്‌കോറില്‍