uae 
Gulf

യുഎഇയില്‍ ഇനി എല്ലാം എളുപ്പം; സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് 'മിറ' എഐ അസിസ്റ്റന്റ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ എഐ അസിസ്റ്റന്റായ 'മിറ' പുറത്തിറക്കി യുഎഇ. രണ്ട് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം സര്‍ക്കാര്‍ സേവനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗെര്‍ഗവി അറിയിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് 'ഗവണ്‍മെന്റ് 4.0' എന്ന വിപ്ലവകരമായ കാഴ്ചപ്പാടിന് കീഴില്‍ 'മീറ' അവതരിപ്പിച്ചത്.

യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉപയോഗിക്കും വിധം പേഴ്‌സണല്‍ എഐ അസിസ്റ്റന്റായാണ് 'മിറ'യെ അവതരിപ്പിച്ചത്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രമല്ല, ഉപയോക്താക്കള്‍ക്ക് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യും. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് അപേക്ഷാ നടപടികള്‍ ലളിതമാക്കാനും, ഒരേ വിവരങ്ങള്‍ പലതവണ നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും 'മീറ' സഹായിക്കും.

പാസ്പോര്‍ട്ടുകള്‍, എമിറേറ്റ്സ് ഐഡികള്‍, റെസിഡന്‍സി പെര്‍മിറ്റുകള്‍ എന്നിവ പുതുക്കുന്നതിനൊപ്പം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സേവനങ്ങളും 'മിറ' വഴി നിര്‍വഹിക്കാം. ഘട്ടംഘട്ടമായി മറ്റ് സേവനങ്ങള്‍കൂടി കൂട്ടിച്ചേര്‍ത്ത് 2027 അവസാനത്തോടെ യുഎഇയിലെ മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും 'മിറ'യിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ പ്രയോജനപ്പെടുത്തി ഉപഭോക്താവിനുവേണ്ടി ആവശ്യമായ അപേക്ഷകളും രേഖകളും 'മിറ' സ്വയം തയ്യാറാക്കി നല്‍കും. ഇതിനുപുറമെ, ഭാഷാ പരിമിതികള്‍ പൂര്‍ണമായും മറികടന്നുകൊണ്ട് താമസക്കാര്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍തന്നെ സര്‍ക്കാരുമായി ആശയവിനിമയം നടത്താനും ആവശ്യങ്ങള്‍ അറിയിക്കാനും 'മിറ' സൗകര്യമൊരുക്കും. 2027 മാര്‍ച്ച് മുതലാണ് 'മിറ' പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുക. ആദ്യഘട്ടത്തില്‍ പൗരര്‍ക്കും താമസക്കാര്‍ക്കും ഏറ്റവും അത്യന്താപേക്ഷിതമായ മുന്‍ഗണനാ സേവനങ്ങളായിരിക്കും ലഭ്യമാവുക.

UAE unveils Mira AI assistant to handle government services

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകളുടെ ലൈസന്‍സ് റദ്ദാക്കും; രോഗികള്‍ക്കും പാര്‍ശ്വഫലം അറിയിക്കാം; 'വെളുപ്പിക്കല്‍ ക്രീമുകള്‍'ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

കണ്ടക്ടർ ലൈസൻസുണ്ടോ? കേരള സർവകലാശാലയിൽ ജോലി നേടാം

സര്‍ക്കാര്‍ അനുമതിയില്ലാത്ത ക്രിമുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ല; 50 വര്‍ഷത്തിനിടെ നെല്‍പ്പാടങ്ങളില്‍ 80 ശതമാനം കുറവ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ വിവാഹം മറച്ചുവച്ചു, വ്യാജ സത്യവാങ്മൂലം കാണിച്ച് രണ്ടാം വിവാഹം; 32കാരൻ പിടിയിൽ

ഒരു ഹെക്ടറില്‍ വാഴ വച്ചാല്‍ വരുമാനം മൂന്നര ലക്ഷം, നെല്ലിന് 12,500 മാത്രം; അഞ്ച് പതിറ്റാണ്ടിനിടെ നെല്‍പ്പാടങ്ങളില്‍ 80 ശതമാനം കുറവ്