Representational Image AP
India

രാജ്യതലസ്ഥാനത്ത് കൊടുംക്രൂരത; 11കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, ക്യാബ് ഡ്രൈവര്‍ അറസ്റ്റില്‍

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ഒരു ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാവിലെ എഴുന്നേറ്റപ്പോള്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതി ലഭിച്ച ഉടനെ പൊലീസ് പല സംഘങ്ങളായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. മണിക്കൂറുകള്‍ക്കം ക്യാബ് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും പ്രതി സമ്മതിച്ചു. മെഹ്‌റോളിയിലെ വനപ്രദേശത്തുവച്ച് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പൊലീസിനെ കണ്ടതോടെ തെളിവ് നശിപ്പിക്കാനായി മൃതദേഹം ഫരിദബാദ് -ഗുരുഗ്രാം റോഡില്‍ ഉപേക്ഷിച്ചെന്നും പ്രതി വെളിപ്പെടുത്തി. മൃതദേഹം പിന്നീട് കണ്ടെത്തുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും മൃതദേഹം കണ്ടെത്തിയ ഇടത്തുനിന്നും ഫൊറന്‍സിക് സംഘം തെളിവ് ശേഖരിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയുടെ മുന്‍കാല ചരിത്രമുള്‍പ്പെടെ അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

11 year old girl raped, murdered in south Delhi; cab driver held

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സർഫറാസ് ഖാൻ വീണ്ടും ഇന്ത്യൻ ടെസ്റ്റ് ടീമിൽ; സായ് സുദർശന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചതാര്? അന്വേഷണം ഊർജിതം

അര്‍ജുന്‍ ആയങ്കി ജയിലിൽ‌, ടിജി മോഹന്‍ദാസ് കസ്റ്റഡിയിൽ, 'വന്ദേ മാതരത്തില്‍' സര്‍ക്കാര്‍ വെട്ടില്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ