പ്രതീകാത്മക ചിത്രം 
India

200 രൂപ കൂലിയെച്ചൊല്ലി തര്‍ക്കം, രാത്രി തോക്കുമായി വീട്ടിലെത്തി വെടിവയ്പ്; 28കാരന്‍ മരിച്ചു

200 രൂപ കൂലിയെച്ചൊല്ലി തര്‍ക്കം, രാത്രി തോക്കുമായി വീട്ടിലെത്തി വെടിവയ്പ്; 28കാരന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബദായു (ഉത്തര്‍പ്രദേശ്): ഇരുന്നൂറു രൂപ കൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ബദായുവില്‍ ലീലാ നഗല് ഗ്രാമത്തിലെ 28കാരനായ വിക്രം ആണ് മരിച്ചത്. 

വിക്രത്തിന്റെ സഹോദരന്‍ മിഥുന്‍ കേസിലെ പ്രതികളുടെ വീട്ടില്‍ ഞായറാഴ്ച ജോലിക്കു പോയിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞപ്പോള്‍ കൂലിയായി 200 രൂപ ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി മിഥുനും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ രാത്രി പ്രതികളായ സുരേഷും സുഭേഷും മിഥുന്റെ വീട്ടില്‍ എത്തി വെടിവയ്ക്കുകയായിരുന്നു. മിഥുന്റെ സഹോദരന്‍ വിക്രത്തിനാണ് വെടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാര്‍ ഉള്ളവരെയും ബാര്‍ ഇല്ലാത്തവരെയും അറിയാം; നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ അന്വേഷിക്കാമായിരുന്നു'

പ്രത്യേക സസ്‌പെന്‍ഷന്‍, 420 സിസി, വില 5.90 ലക്ഷം രൂപ; ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് സ്‌പോര്‍ട്ട് വിപണിയില്‍

2018ലെ പന്ത് ചുരണ്ടല്‍ വിവാദം: 'സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് മാത്രമല്ല, പേരുകള്‍ ഇനിയും ഉണ്ട്', വെളിപ്പെടുത്തലുമായി മുന്‍താരം

'സീന്‍' നിറഞ്ഞ് സൂര്യ; കളക്ഷനില്‍ കറുപ്പും വിശ്വനാഥനും പിന്നില്‍; ഹാട്രിക് ഹിറ്റ് അടിച്ച് തിരിച്ചുവരവ്!

'മോദി ജി, പറയൂ പെട്രോളില്‍ എത്രത്തോളം എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന്?; ആഗ്രഹിച്ച് വാങ്ങിയ വണ്ടി നശിക്കുകയാണ്'