മരം വീണുണ്ടായ അപകടത്തിന്റെ ദൃശ്യം/ട്വിറ്റര്‍ 
India

സെക്രട്ടേറിയറ്റ് വളപ്പിലെ കൂറ്റന്‍ മരം കടപുഴകി; ഡ്യൂട്ടിയിലായിരുന്ന വനിതാ കോണ്‍സ്റ്റബിളിനു ദാരുണാന്ത്യം

തമിഴ്‌നാട് സെക്രട്ടേറിയറ്റ് വളപ്പില്‍ കൂറ്റന്‍ മരം കടപുഴകി വനിതാ കോണ്‍സ്റ്റബിള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് സെക്രട്ടേറിയറ്റ് വളപ്പില്‍ കൂറ്റന്‍ മരം കടപുഴകി വനിതാ കോണ്‍സ്റ്റബിള്‍ മരിച്ചു. നാല്‍പ്പത്തിയഞ്ചുകാരിയായ കവിതയാണ് മരിച്ചത്. മരം കടപുഴകി ഡ്യൂട്ടിയില്‍ ആയിരുന്ന കോണ്‍സ്റ്റബിളിനു മേല്‍ പതിക്കുകയായിരുന്നു.

ഇന്നു രാവിലെ ഒന്‍പതരയോടെയാണ് അപകടം. സെക്രട്ടേറിയറ്റിന്റെ എക്‌സിറ്റ് ഗേറ്റില്‍ ഡ്യൂട്ടിയായിലായിരുന്നു, കവിത. എസ്‌സിപിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്നു അവര്‍. കൂടെയുണ്ടായിരുന്ന ഒരു പൊലീസുകാരന് നിസ്സാര പരിക്കേറ്റു.

മരത്തിനു കീഴെ വേറെയും പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഓടി മാറുകയായിരുന്നു. തിരക്കുള്ള ദിവസം ആയിരുന്നെങ്കില്‍ വന്‍ ദുരന്തം ആവുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന നിരവധി പേര്‍ വന്നുനില്‍ക്കുന്ന സ്ഥലമാണ് ഈ മരച്ചുവട്. ഇന്നു രാവിലെ മഴയായതിനാല്‍ അധികം പേര്‍ ഉണ്ടായിരുന്നില്ല.

കോണ്‍സ്റ്റബിളിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം