പ്രതീകാത്മക ചിത്രം 
India

ക്രിസ്മസ് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ; ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ്

ടിക്കറ്റുകൾക്ക് 30 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിസ്‌മസ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. വിമാന ടിക്കറ്റുകൾക്ക് 30 ശതമാനം വരെയാണ് കമ്പനി ക്രിസ്‌മസിന് മുന്നോടിയായി ഇളവ് പ്രഖ്യാപിച്ചത്. 'ക്രിസ്മസ് നേരത്തെ എത്തുന്നു' എന്ന ടാഗ് ലൈനോടു കൂടിയാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ വിലക്കുറവ് ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്

നവംബർ 30 വരെ ഇപ്പോഴത്തെ ഓഫർ പ്രയോജനപ്പെടുത്തി ഈ വർഷം ഡിസംബർ രണ്ടാം തീയ്യതി മുതൽ അടുത്ത വർഷം മേയ് 30 വരെയുള്ള യാത്രകൾക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു. കമ്പനിയുടെ വെബ്‍സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ലോഗിൻ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് കൺവീനിയൻസ് ഫീസ് ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള അധിക സേവനങ്ങളും എക്സ്പ്രസ് അഹെഡ് കോംപ്ലിമെന്ററി സേവനങ്ങളും ലഭിക്കും.

ബെംഗളുരു - കൊച്ചി, ബെംഗളുരു - കണ്ണൂർ, ബെംഗളുരു - മംഗളുരു, ബെംഗളുരു - തിരുവനന്തപുരം, ചെന്നൈ - തിരുവനന്തപുരം, കണ്ണൂർ - തിരുവനന്തപുരം, ബെംഗളുരു - തിരിച്ചറപ്പള്ളി ഉൾപ്പെടെ നിരവധി റൂട്ടുകളിൽ ആഭ്യന്തര സർവീസുകൾക്ക് നിരക്കിളവ് ലഭിക്കും. ഹൈദരാബാദ്, ലക്നൗ, കൊച്ചി, അമൃത്സർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് അടുത്തിടെ പുതിയ സർവീസുകളും കമ്പനി തുടങ്ങിയിരുന്നു.

ഡിസ്കൗണ്ടുകൾക്ക് പുറമെ ലോയൽറ്റി അംഗങ്ങൾക്കും, വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും, എസ്എംഇകൾക്കും, സായുധ സേനകളിലെ അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കുമെല്ലാം പ്രത്യേക ഓഫറുകളും വെബ്‍സൈറ്റിലൂടെ ലഭ്യമാവുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT