ജെഡിയു പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം/ പിടിഐ 
India

'എന്തും സംഭവിക്കാം'; 42 മണ്ഡലങ്ങളില്‍ 500ല്‍ താഴെ; 74 സീറ്റുകളില്‍ ആയിരത്തില്‍ താഴെ ലീഡ്; വോട്ടെണ്ണല്‍ മന്ദഗതിയില്‍

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ, എന്‍ഡിഎ സഖ്യമാണ് നിലവില്‍ മുന്നില്‍ നില്‍ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ, എന്‍ഡിഎ സഖ്യമാണ് നിലവില്‍ മുന്നില്‍ നില്‍ക്കുന്നത്. 127 സീറ്റുകളുടെ ലീഡിലാണ് എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ പലയിടത്തും ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് ചെറിയ വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. 42 മണ്ഡലങ്ങളില്‍ 500ല്‍ താഴെയാണ് വ്യത്യാസം. 74 സീറ്റുകളില്‍ 1000ല്‍ താഴെയും. സ്ഥിതിഗതികള്‍ മാറിമറിഞ്ഞേക്കാം എന്ന സൂചനയാണ് ഇത് നല്‍കുന്നത്. 

വോട്ടെണ്ണല്‍ മന്ദഗതിയിലാണ് നടക്കുന്നത്. ഇരുപത് ശതമാനം വോട്ട് മാത്രമാണ് ഇതുവരെ എണ്ണിത്തീര്‍ത്തത്. ഗ്രാമ മേഖലകളില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ്. ബിജെപിക്ക് ശക്തമായ മേല്‍ക്കൈയുള്ള നഗര മേഖലകളില്‍ നിന്ന് ആര്‍ജെഡിക്ക് സ്വാധീനമുള്ള ഗ്രാമങ്ങളിലേക്ക് എത്തുമ്പോള്‍ കണക്കുകളില്‍ വ്യത്യാസം വന്നേക്കാം. 

105 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. 65 സീറ്റുകളില്‍ ആര്‍ജെഡി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 23ലും. എന്‍ഡിഎ സഖ്യത്തില്‍ ബിജെപി 76ലും ജെഡിയു 46ഇടത്തും ലീഡ് ചെയ്യുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി

കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 75 lottery result

അസം റൈഫിൾസിൽ 354 ഒഴിവുകൾ; എഞ്ചിനീയർ മുതൽ മേസൺ വരെ, ITI യോഗ്യത