ബോട്ടിൽ നിന്നും പിടിയിലായവർ x
India

3000 കോടിയിലേറെ വില; 526 കിലോ ഹെറോയിനും മെത്താംഫെറ്റാമിനും കടത്താന്‍ ശ്രമം; അറബിക്കടലില്‍ അഞ്ച് പാക് പൗരന്മാര്‍ പിടിയില്‍

ഇറാനിയൻ പായ് വഞ്ചിയിലാണ് ലഹരി കടത്താൻ ശ്രമം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: അറബിക്കടലില്‍ വന്‍ ലഹരി മരുന്ന് കടത്ത് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന, ഹെറോയിനും മെത്താംഫെറ്റാമിനും അടക്കമുള്ള മയക്കുമരുന്ന് പിടികൂടി. ഏകദേശം 526 കിലോഗ്രാം ഉയര്‍ന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പായ് വഞ്ചിയിലുണ്ടായിരുന്ന അഞ്ച് പാകിസ്ഥാന്‍ പൗരന്മാരെയും പിടികൂടി.

ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍, ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡുമായി (ATS) സഹകരിച്ച് ഇന്ത്യന്‍ തീരസംരക്ഷണ സേന (Indian Coast Guard) നടത്തിയ ഓപ്പറേഷനിലാണ് വന്‍തോതിലുള്ള ലഹരിമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു.

ഇതിനിടെയാണ് അറബിക്കടലില്‍ സംശയാസ്പദമായ നിലയില്‍ ഒരു ഇറാനിയന്‍ 'ധൗ' (പരമ്പരാഗത പായ്വഞ്ചി) സെപ്റ്റംബര്‍ 25-ന് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഇതിനെ പിന്തുടര്‍ന്ന സേന പായ് വഞ്ചിയില്‍ കയറി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത വഞ്ചിയും അതിലെ ജീവനക്കാരെയും ലഹരിവസ്തുക്കളും മുംബൈയിലേക്ക് കൊണ്ടുപോയി.

Attempt to smuggle 526 kg of heroin; five Pakistani nationals arrested in the Arabian Sea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണം എയ്തിട്ട് ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സുവര്‍ണനേട്ടം

യുഎന്‍ യൂണിവേഴ്‌സിറ്റി കാംപസ് കൊച്ചിയിലേക്ക്; കുതിപ്പിനൊരുങ്ങി ഉന്നത വിദ്യാഭ്യാസ രംഗം

സ്വര്‍ണം എയ്തിട്ട് ഇന്ത്യ, ഭീകരന്‍ മൂസയെ വധിച്ചു, മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ ജാമ്യം എളുപ്പമാകില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വിമാന യാത്രയ്ക്ക് ലഗേജുകള്‍ ഇനി ഭാരമാകില്ല; 'ഹോം പിക്ക്-അപ്പ്' സേവനവുമായി കൊച്ചി വിമാനത്താവളം

കശ്മീരിലെ ബദ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരന്‍ മൂസയെ സൈന്യം വധിച്ചു