പ്രതീകാത്മക ചിത്രം 
India

നായയെ കെട്ടിത്തൂക്കി കൊന്നു, പരിശീലന കേന്ദ്ര നടത്തിപ്പുകാരന്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍; വീഡിയോ പുറത്ത് 

മധ്യപ്രദേശില്‍ നായ പരിശീലന കേന്ദ്രത്തിലെ ജീവനക്കാര്‍ നായയെ കെട്ടിത്തൂക്കി കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നായ പരിശീലന കേന്ദ്രത്തിലെ ജീവനക്കാര്‍ നായയെ കെട്ടിത്തൂക്കി കൊന്നു. സംഭവത്തില്‍ നായ പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന നായ പരിശീലന കേന്ദ്രത്തിലെ രവി കുശ്വ അടക്കം മൂന്ന് പേരാണ് പിടിയിലായത്.ഇവര്‍ വളര്‍ത്തുനായയെ ഗേറ്റില്‍ കെട്ടിത്തൂക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

വ്യാപാരിയായ നീലേഷ് ജയ്സ്വാളിന്റെ നായയെയാണ് പ്രതികള്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. നാലുമാസത്തേക്കാണ് നീലേഷ് തന്റെ വളര്‍ത്തുനായയെ പരിശീലനകേന്ദ്രത്തിലേക്ക് അയച്ചത്. തുടര്‍ന്ന് വളര്‍ത്തുനായയെ തിരികെകൊണ്ടുവരാനായി കേന്ദ്രത്തിന്റെ നടത്തിപ്പുകാരെ ബന്ധപ്പെട്ടപ്പോള്‍ നായ ചത്തുപോയെന്നായിരുന്നു ഇവരുടെ മറുപടി.

സംശയം തോന്നിയ നീലേഷ് പരിശീലന കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ പരിശോധനയിലാണ് മൂവരും ചേര്‍ന്ന് നായയെ ഗേറ്റില്‍ കെട്ടിത്തൂക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. ഇതോടെ നീലേഷ് പൊലീസിനെ സമീപിക്കുകയും പൊലീസ് മൂവരെയും പിടികൂടുകയുമായിരുന്നു. 

അതേസമയം, നായയെ മനഃപൂര്‍വം കൊന്നതല്ലെന്നാണ് പ്രതികളുടെ വിശദീകരണം. അക്രമസ്വഭാവം കാണിച്ചിരുന്ന നായയെ പരിശീലനത്തിന്റെ ഭാഗമായാണ് ഗേറ്റില്‍ കെട്ടിയിടാന്‍ ശ്രമിച്ചത്. ഇതിനിടെ നായയുടെ കഴുത്തിലിട്ട കുരുക്ക് മുറുകുകയും അബോധാവസ്ഥയിലാകുകയുമായിരുന്നുവെന്നാണ് വിശദീകരണത്തില്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT