ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍  എക്‌സ്‌
India

ക്ഷേത്രം തുറന്ന് കൊടുത്തില്ല, അതിക്രമിച്ച് കയറിയ ബിജെപി എംഎല്‍എയുടെ മകനുള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസ്

എംഎല്‍എ ഗോലു ശുക്ലയുടെ മകന്‍ രുദ്രാക്ഷ് ശുക്ലയാണ് അതിക്രമിച്ച് കടന്നത്. ഇവരുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ദേവാസിലെ പ്രശസ്തമായ മാതാ ടെക്രി ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയതിന് ബിജെപി എംഎല്‍എയുടെ മകനും മറ്റ് എട്ട് പേര്‍ക്കെതിരെയും കേസ്. എംഎല്‍എ ഗോലു ശുക്ലയുടെ മകന്‍ രുദ്രാക്ഷ് ശുക്ലയാണ് അതിക്രമിച്ച് കടന്നത്. ഇവരുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഏപ്രില്‍ 11ന് അര്‍ധരാത്രിയില്‍ എസ്‌യുവി വാഹനങ്ങളില്‍ ഒരു സംഘം ക്ഷേത്ര പരിസരത്ത് അതിക്രമിച്ചു കയറുകയായിരുന്നു. ആ സമയത്ത് ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ക്ഷേത്രം തുറന്നു കൊടുക്കാത്തതിനെ തുടര്‍ന്ന് പൂജാരിയെ ഇവര്‍ മര്‍ദിക്കുകയും ചെയ്തു. ആദ്യ ദിവസം എഫ്‌ഐആറില്‍ ജിതു രഘുവംശി എന്നയാളുടെ പേര് മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും തിങ്കളാഴ്ച രുദ്രാക്ഷ് ശുക്ല, അമന്‍, ലോകേഷ് മനീഷ്, അനിരുദ്ധ, ഹണി, സച്ചിന്‍, പ്രശാന്ത് എന്നിവരുടെ പേരുകള്‍ കൂടി പിന്നീട് ഉള്‍പ്പെടുത്തി.

സിസിടിവി ദൃശ്യങ്ങളിലും വാഹനങ്ങള്‍ ക്ഷേത്ര പരിസരത്തേയ്ക്ക് എത്തുന്ന ദൃശ്യങ്ങള്‍ ലഭ്യമായെന്ന് പൊലീസ് പറഞ്ഞു. ഏഴ് വാഹനങ്ങളില്‍ നാലെണ്ണം പൊലീസ് പിടിച്ചെടുത്തു. ദേവാസിലെ ഒരു കുന്നിന്‍ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റെഡ് ബീക്കണുകള്‍ ലൈറ്റിട്ടുകൊണ്ടാണ് വാഹനങ്ങള്‍ ക്ഷേത്ര പരിസരത്തേക്ക് പ്രവേശിച്ചത്. സംഘം പൂജാരിയെ മര്‍ദിച്ച് ക്ഷേത്രത്തിലേയ്ക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT