എംകെ സ്റ്റാലിൻ/ ഫെയ്സ്ബുക്ക് 
India

പ്രസം​ഗങ്ങളിൽ ജാ​ഗ്രത വേണം ;  മിതത്വം പാലിക്കാന്‍ നേതാക്കളോട് സ്റ്റാലിൻ

പ്രസംഗത്തിലെ ചെറിയ പിഴവുകള്‍പോലും എതിരാളികള്‍ മുതലെടുക്കുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : പ്രസംഗങ്ങളില്‍  മിതത്വം പാലിക്കാന്‍ പാർട്ടി നേതാക്കളോട് ഡിഎംകെ പ്രസിഡന്റിന്റെ നിർദേശം. മുന്‍കേന്ദ്രമന്ത്രി എ രാജയുടെയും നടനും പാർട്ടി നേതാവുമായ ദിണ്ഡിഗൽ ലിയോണിയുടെയും പ്രസംഗങ്ങള്‍ വിവാദമായതോടെയാണ് നേതാക്കൾക്ക് പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിന്റെ  കര്‍ശന താക്കീത്. സ്വന്തം മണ്ഡലമായ കൊളത്തൂരിലെ പ്രചാരണത്തിനിടെയാണ് സ്വന്തം പാർട്ടി നേതാക്കൾക്ക് സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയത്. 

മുഖ്യമന്ത്രി എടപ്പാടി പളനിസാമി‌ ജാരസന്തതിയാണെന്ന മുൻ കേന്ദ്രമന്ത്രി എ രാജയുടെ പരാമർശം വൻ വിവാദമായിരുന്നു. പെണ്‍കുട്ടികളെ കുറിച്ചുള്ള ദിണ്ഡിഗല്‍ ലിയോണിയുടെ പരാമർശവും രൂക്ഷമായ എതിർപ്പിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസം​ഗത്തിൽ വാക്കുകൾ ഉപയോ​ഗിക്കുന്നതിൽ ജാ​​ഗ്രത വേണമെന്ന്  സ്റ്റാലിന്റെ കർശന നിർദേശം. 

പ്രസംഗത്തിലെ ചെറിയ പിഴവുകള്‍പോലും എതിരാളികള്‍ മുതലെടുക്കുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. കൊളത്തൂര്‍ മുഖ്യമന്ത്രി മല്‍സരിക്കുന്ന മണ്ഡലമായി മാറിയെന്നു പറഞ്ഞു പ്രവര്‍ത്തകരെ കയ്യിലെടുക്കാനും സ്റ്റാലിന്‍ മറന്നില്ല. മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും കാണുന്നതിനായി കിലോമീറ്ററുകള്‍ നീളുന്ന റോഡ് ഷോകളാണ് സ്റ്റാലിന്‍ നടത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

സ്നേഹത്തിന്റെ നീണ്ട 20 വർഷങ്ങൾ, മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും; ആഘോഷമാക്കി ആരാധകർ

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...