Assam Police Release CJP Leader Ashutosh Ranka and 35 Party Workers Ahead of Special Convention  Special arrangment
India

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

കസ്റ്റഡിയിലെടുത്തവർക്കെതിരെ ഏത് വകുപ്പാണ് ചുമത്തിയതെന്നോ എന്താണ് നടപടിക്ക് കാരണമെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഗുവാഹത്തി: അസം പൊലീസ് കസ്റ്റഡിയിലെടുത്ത കോക്ക്റോച്ച് ജനതാ പാർട്ടി നേതാവ് അശുതോഷ് രങ്കയെയും 35 പ്രവർത്തകരെയും വിട്ടയച്ചു. ഗുവാഹത്തിയിൽ പാർട്ടിയുടെ പ്രത്യേക സമ്മേളനം ചേരാനിരിക്കെയാണ് രങ്കയെയും പ്രവർത്തകരെയും വസതിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രങ്കയ്ക്കൊപ്പം അങ്കിത് ഭരദ്വാജ്, പ്രേം ആകാശ് തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു.

കസ്റ്റഡിയിൽ നിന്ന് പൊലീസ് വിട്ടയച്ച കാര്യം അശുതോഷ് തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചത്. അനധികൃതമായി കസ്റ്റഡിയിലെടുത്ത നടപടി അവസാനിച്ചതായും, തങ്ങളെ കസ്റ്റഡിയിലെടുത്ത സ്ഥലത്ത് തന്നെ തിരികെ എത്തിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും അശുതോഷ് പറഞ്ഞു.

അസമിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകരുടെ കുറവ്, തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു സിജെപി പ്രത്യേക സമ്മേളനം വിളിച്ചത്. ഈ സമ്മേളനം നടക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി. അതേസമയം, മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ കസ്റ്റഡിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ലഭിച്ചാൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

CJP Leader Ashutosh Ranka and 35 Party Workers Detained by Assam Police in Guwahati.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ

പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്  മുങ്ങിമരിച്ചു

ആന്‍സിക്ക് വെള്ളി, സർക്കാർ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു, തിങ്കളാഴ്ച മുതല്‍ ബാങ്ക് പണിമുടക്ക്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍