Kalanithi, Dayanidhi Maran 
India

മാരന്‍ കുടുംബത്തില്‍ തര്‍ക്കം, ചതിയിലൂടെ കുടുംബ സ്വത്ത് തട്ടിയെടുത്തു; കലാനിധിക്കെതിരെ ദയാനിധിയുടെ വക്കീല്‍ നോട്ടീസ്

തട്ടിപ്പിലൂടെ കരസ്ഥമാക്കിയ പണം ഉപയോഗിച്ചാണ് ഐപിഎൽ ടീം സ്വന്തമാക്കിയതെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം രൂക്ഷമാകുന്നു. സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരനെതിരെ സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്‍ വക്കീല്‍ നോട്ടീസ് അയച്ചു. കലാനിധിയും ഭാര്യ കാവേരിയും ചേര്‍ന്ന് ചതിയിലൂടെ കുടുംബ സ്വത്ത് തട്ടിയെടുത്തെന്നാണ് ദയാനിധിയുടെ ആരോപണം. ഡിഎംകെ എംപിയാണ് ദയാനിധി മാരന്‍.

പിതാവ് മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികള്‍ നിയമവിരുദ്ധമായി തട്ടിയെടുത്തു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ചാണ് ഐപിഎല്ലിലെ ഹൈദരാബാദ് ടീം, സ്പൈസ് ജെറ്റ് വിമാനകമ്പനി എന്നിവ കരസ്ഥമാക്കിയത്. ഈ ഇടപാടുകള്‍ കള്ളപ്പണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ദയാനിധി ആരോപിക്കുന്നു.

വഞ്ചന, ഗൂഢാലോചന, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ തെറ്റിദ്ധരിപ്പിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കലാനിധി, ഭാര്യ കാവേരി അടക്കമുള്ളവര്‍ക്കെതിരെ എസ്എഫ്‌ഐഒ, സെബി, ഇഡി തുടങ്ങിയവയുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ദയാനിധി പറയുന്നു. 2003 ന് മുമ്പുള്ള ഓഹരി നില സ്ഥാപിക്കണം. അനര്‍ഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നല്‍കണം. അല്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും ദയാനിധി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

DMK’s MP Dayanidhi Maran has sent a legal notice to his brother Kalanithi Maran, who owns the Sun media empire, accusing him of taking over the company through fraudulent and illegal transfer of shares after the demise of their father. The legal notice has brought to the fore the rift within the family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT