fertility rate in India 
India

ഇന്ത്യയില്‍ പ്രത്യുത്പാദന നിരക്ക് ഇടിവ്: ഗുരുതര പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയാണോ, വിദഗ്ധര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിലെ പ്രത്യുത്പാദന നിരക്ക് ഇടിയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌കിന്റെ എക്‌സ് പോസ്റ്റ് വന്നതോടെ വിഷയം ആഗോളശ്രദ്ധ നേടിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണര്‍ ഓഫീസ് പുറത്തുവിട്ട 2024-ലെ സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിച്ചായിരുന്നു മസ്‌കിന്റെ പോസ്റ്റ്. ഇന്ത്യയില്‍ ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ തോതില്‍നിന്ന് പ്രത്യുത്പാദന നിരക്ക് കുത്തനെ ഇടിയുകയാണെന്നും, ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ ഇത് വര്‍ഷങ്ങളായി പ്രകടമാണെന്നും മസ്‌ക് എക്സില്‍ കുറിച്ചു.

മസ്‌കിന്റെ പോസ്റ്റും തുടര്‍ന്നുണ്ടായ ചര്‍ച്ചകളും ഇന്ത്യയുടെ മൊത്തം പ്രത്യുത്പാദന നിരക്കിനെ കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കി. ഇന്ത്യയുടെ പ്രത്യുത്പാദന നിരക്ക് കുറയുന്നത് എത്രത്തോളം ആശങ്കാജനകമാണ്? ജനസംഖ്യാപരമായി മുന്നിലെത്തി എന്ന് അവകാശപ്പെടുമ്പോള്‍ ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവര്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നീങ്ങുകയാണോ? ഇന്ത്യക്കാര്‍ക്ക് കുട്ടികളില്ലാത്തത് എന്തുകൊണ്ട്? ജീവിതം ചെലവ് കൂടിയതാണോ കാരണം, അതോ വികസനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും അനിവാര്യമായ അനന്തരഫലമാണോ പ്രത്യുത്പാദന നിരക്ക് കുറയാന്‍ കാരണം?

അനലിസ്റ്റുകളും സാമ്പത്തിക വിദഗ്ധര്‍ക്കും ഇക്കാര്യത്തില്‍ പല അഭിപ്രായങ്ങളാണ്. വര്‍ധിച്ചു വരുന്ന ചെലവുകളാണ് പ്രത്യുത്പാദന നിരക്ക് കുറയാന്‍ കാരണമെന്ന് ചിലര്‍ പറയുമ്പോള്‍, ചിലര്‍ വികസനവും സ്ത്രീ ശാക്തീകരണം അടക്കമുള്ള വിഷയങ്ങളും കാരണങ്ങളെന്ന് പറയുന്നു. മുന്‍ തലമുറകള്‍ക്ക് വിപരീതമായി കുട്ടികള്‍ വളരെ കുറച്ച് മതിയെന്ന ഇന്നത്തെ തലമുറയുടെ ചിന്താഗതിയിലേക്കും വിരല്‍ചൂണ്ടുന്നു.

ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശിശു സംരക്ഷണം എന്നിവയ്ക്കുള്ള ഉയര്‍ന്ന ചെലവ് കുട്ടികള്‍ കുറച്ചുമതിയെന്ന തീരുമാനത്തിലേക്ക് എത്തുന്നു. പല വീടുകളിലും കുട്ടിക്ക് ഭക്ഷണവും വസ്ത്രവും നല്‍കാന്‍ കഴിയുമോ എന്നതല്ല ചര്‍ച്ച. മാതാപിതാക്കള്‍ കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാഭ്യാസം നല്‍കുന്നത്, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, പരിശീലനം, ഗുണനിലവാരമുള്ള സ്വകാര്യ, ആരോഗ്യ സംരക്ഷണം, കൂടുതല്‍ സാമ്പത്തിക സുരക്ഷ എന്നിവയാണ് ഇഷ്ടപ്പെടുന്നത്. കുട്ടികളെ എല്ലാത്തിലും മികവുള്ളവരാക്കണമെന്ന ചിന്തയും പുതിയ തലമുറയ്ക്ക് കുട്ടികളെ വര്‍ത്തുന്നത് വലിയ ചെലവുള്ള കാര്യമാണെന്ന് കരുതുന്നു. വൈകിയുള്ള വിവാഹം, സ്ത്രീകള്‍ കൂടുതല്‍ വര്‍ഷങ്ങള്‍ വിദ്യാഭ്യാസത്തിനായി ചെലവിടുന്നതും ഇതിന് കാരണമായി പറയുന്നു.

Declining fertility rate in India: Are we heading towards serious problems, say experts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

ജനശതാബ്ദിക്ക് ഇനി പ്രിയദര്‍ശിനി കണക്ഷന്‍; രാവിലെ 5.30ന് മലപ്പുറത്തു നിന്ന് സര്‍വീസ്

കട്ടപ്പന ബിആർസിയിൽ ഒരു കോടി രൂപയുടെ വൻ വെട്ടിപ്പ്; 2 ജീവനക്കാർക്കെതിരെ കേസ്

'ജെൻസി വിജയം', ​ഗത്യന്തരമില്ലാതെ ധർമേന്ദ്ര പ്രധാന്റെ രാജി, സമരം അവസാനിപ്പിച്ച് 'പാറ്റകൾ'... ഇന്നത്തെ 5 പ്രധാന വാർത്തകൾ