Delhi on high alert ahead of October 10 CJP protest 
India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ നൽകിയില്ലെന്ന് പൊലീസ്; വ്യാപകമായി ആളുകളെ കരുതൽ തടങ്കലിലാക്കിയെന്ന് സിജെപി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാർട്ടി ശനിയാഴ്ച ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധ പരിപാടിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോട് പൊലീസ് ആവശ്യപ്പെട്ടു.

നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പ്രതിഷേധം നടത്തുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പ് അനുമതി തേടേണ്ടതുണ്ടെന്നും എന്നാൽ സിജെപിയുടെ സൗരവ് ദാസ് ബുധനാഴ്ച മാത്രമാണ് അപേക്ഷ സമർപ്പിച്ചതെന്നും ഡൽഹി പൊലീസ് കമ്മീഷണർ നൂപുർ പ്രസാദ് വ്യക്തമാക്കി. മുൻകാലങ്ങളിലും സിജെപി പ്രതിഷേധ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും നിയമം ലംഘിച്ച് സമരം നടത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഒക്ടോബർ മൂന്നിന് മുംബൈയിലും വ്യാഴാഴ്ച ബെംഗളൂരുവിലും സിജെപി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ശനിയാഴ്ച ജന്തർ മന്തറിൽ സമരം നടത്താൻ തീരുമാനിച്ചിരുന്നത്. അതേസമയം, രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷാ നിയന്ത്രണങ്ങളും മെട്രോ സ്റ്റേഷനുകൾ അടച്ചിടാനുള്ള നീക്കവും നടക്കുന്നതിനെ രാഷ്ട്രീയ നിരീക്ഷകൻ യോഗേന്ദ്ര യാദവ് പരിഹസിച്ചു. പ്രതിഷേധങ്ങളെ ഭയന്ന് തലസ്ഥാനത്ത് സർക്കാർ തന്നെ ഔദ്യോഗികമായി ബന്ദ് പ്രഖ്യാപിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു.

ഒക്ടോബർ 10-ലെ സമരത്തിന് മുന്നോടിയായി രാജ്യത്തുടനീളം തങ്ങളുടെ ആയിരക്കണക്കിന് പ്രവർത്തകരെ ബിജെപി സർക്കാർ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ ആരോപിച്ചു. ഇത്തരം ഭീഷണികൾ കൊണ്ട് യുവാക്കളുടെ പോരാട്ടത്തെ അടിച്ചമർത്താനാവില്ലെന്നും തങ്ങൾ ഭയപ്പെടില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മുൻപ് നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപി ജന്തർ മന്തറിൽ 36 ദിവസം നീണ്ട സമരം സംഘടിപ്പിച്ചിരുന്നു.

The Delhi Police have denied permission to the Cockroach Janta Party (CJP) to stage a protest at Jantar Mantar on Saturday demanding the resignation of Chief Election Commissioner Gyanesh Kumar over the SIR controversy, while also requesting the Delhi Metro to shut down at least 57 stations connecting to Central Delhi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

നാന പടേക്കറുടെ സംസ്‌കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്‍

സമരമുഖം മാറുന്നു; മോദിയുടെയും അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് സമരം വ്യാപിപിക്കാന്‍ ഇന്ത്യ സഖ്യം

'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെ​ഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍