dmk election manifesto  
India

8,000 രൂപയുടെ 'ഇല്ലത്തരസി' കൂപ്പൺ, സ്ത്രീകൾക്ക് എല്ലാ മാസവും 2000 രൂപ; വാ​ഗ്ദാനങ്ങൾ വാരിക്കോരി...

പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. കുടുംബനാഥകളായ സ്ത്രീകൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായം ആയിരത്തിൽ നിന്നു രണ്ടായിരമാക്കും എന്നതുൾപ്പെടെ നിരവധി ജനക്ഷേമ വാ​ഗ്ദാനങ്ങളാണ് ഡിഎംകെ പത്രികയിൽ മുന്നോട്ടു വയ്ക്കുന്നത്. ചെന്നൈയിൽ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രകടന പത്രിക പുറത്തിറക്കിയത്.

വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ നീട്ടുമെന്നും വാ​ഗ്ദാനമുണ്ട്. സാധാരണയായി ഡിഎംകെ പ്രകടന പത്രിക 'ഹീറോ' ആണെങ്കിൽ ഇത്തവണ 'സൂപ്പർ സ്റ്റാറാ'ണെന്നു സ്റ്റാലിൻ അവകാശപ്പെട്ടു.

ടെലിവിഷൻ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പുതിയതായി വാങ്ങാനോ മാറ്റി വാങ്ങാനോ ഉപയോ​ഗിക്കാവുന്ന 8,000 രൂപയുടെ കൂപ്പൺ നൽകുന്ന 'ഇല്ലത്തരസി' പദ്ധതിയാണ് പത്രികയിലെ ശ്രദ്ധേയ വാ​ഗ്ദാനങ്ങളിൽ മറ്റൊന്ന്. സ്വയം സഹായ സംഘാം​ഗങ്ങളായ സ്ത്രീകൾക്ക് സബ്സിഡിയോടെ ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ അടക്കമുള്ള വാ​ഗ്ദാനങ്ങളുമുണ്ട്.

വയോജന പെൻഷൻ 1,200ൽ നിന്നു രണ്ടായിരകമാക്കും. ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ 1,500ൽ നിന്നു 2,500 ആക്കും. രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാ​ഗമായി 2030ഓടെ എല്ലാ ജില്ലകളിലും നിയോ ടൈഡൽ പാർക്കുകൾ സ്ഥാപിക്കും. ഫാക്ടറികൾ ധാരാളമുള്ള ഇടങ്ങളിൽ സ്ത്രീ തൊഴിലാളികൾക്ക് സഹയാമായി ശിശു പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കും.

ഉപരിപഠനം നടത്തുന്ന 35 ലക്ഷം വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകും. സർക്കാർ ആശുപത്രികളിലെ ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നും പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്യുന്നു.

dmk election manifesto: chief minister MK Stalin released his party’s manifesto for the April 23 assembly elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസ്റ്റ് ബസുകള്‍ ഇനി 'കളറാകും'; വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു

2070ല്‍ ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാകും; ഹിന്ദു ശതമാനം കുറയും: പഠനം

Today's Rashi Phalam November 20|മത്സരങ്ങളില്‍ മികച്ച വിജയം; മക്കളില്‍ നിന്ന് സന്തോഷ വാര്‍ത്ത ലഭിക്കും

മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; പിന്നാലെ 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ചു; കേരളത്തില്‍ നിന്നും എസ് ശരത്തിനും സൈമണ്‍ അലക്‌സിനും ചുമതല