പ്രതീകാത്മക ചിത്രം 
India

അമിത സംതൃപ്തിക്കായി കയര്‍ കെട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; കഴുത്തില്‍ കുരുക്ക് മുറുകി യുവാവ് ശ്വാസംമുട്ടി മരിച്ചു

അമിത സംതൃപ്തിക്കായി കയര്‍ കെട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; കഴുത്തില്‍ കുരുക്ക് മുറുകി യുവാവ് ശ്വാസംമുട്ടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സുഹൃത്തായ യുവതിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 30കാരന്‍ കഴുത്തില്‍ കയര്‍ കഴുത്തില്‍ മുറുകി ശ്വാസംമുട്ടി മരിച്ചു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായി യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ശേഷം ശരീരം കയര്‍ കൊണ്ട് ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവതിയും യുവാവും തമ്മില്‍ ഇഷ്ടത്തിലാണ്. യുവതി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഇരുവരും കഴിഞ്ഞ ദിവസം ഖപര്‍ഖേഡ എന്ന സ്ഥലത്ത് ഒരു ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. പിന്നീട് ഇവിടെ വച്ച് യുവതി യുവാവിന്റെ കൈയിലും കഴുത്തിലും കയര്‍ ചുറ്റി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ സംതൃപ്തിക്ക് വേണ്ടിയായിരുന്നു ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് യുവതി സമ്മതിച്ചതായും പൊലീസ് പറയുന്നു. 

അതിനിടെ യുവതി ബാത്ത്‌റൂമില്‍ പോയ സമയത്ത് അബദ്ധത്തില്‍ കസേര മറിഞ്ഞ് വീണ് യുവാവിന്റെ കഴുത്തി കയര്‍ മുറുകി മരണം സംഭവിക്കുകയായിരുന്നു. ബാത്‌റൂമില്‍ നിന്ന് യുവതി തിരിച്ചെത്തിയപ്പോള്‍ ബോധമില്ലാതെ കിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിക്കുകയും അവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

പൊലീസ് യുവതിയെ വിശദമായ ചോദ്യ ചെയ്യലിന് വിധേയയാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT