Calcutta High Court File
India

'സംസാര സ്വാതന്ത്ര്യമെന്നാല്‍ മതവികാരം വ്രണപ്പെടുത്തുകയല്ല'; ശര്‍മിഷ്ഠ പനോലിക്ക് ജാമ്യമില്ല: കൊല്‍ക്കത്ത ഹൈക്കോടതി

രാജ്യത്തെ വൈവിധ്യത്തെ ഉയര്‍ത്തിക്കാണിച്ച ഹൈക്കോടതി ശര്‍മിഷ്ഠയുടെ പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മതവികാരങ്ങളെ വ്രണപ്പെടുത്തുകയല്ല സംസാര സ്വാതന്ത്ര്യമെന്ന് ശര്‍മിഷ്ഠ പനോളിയോട് കൊല്‍ക്കത്ത ഹൈക്കോടതി(Calcutta High Court). സംസാര സ്വാതന്ത്ര്യം മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഒരാളെ അനുവദിക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി ശര്‍മിഷ്ഠ പനോളിക്ക് ഇടക്കാല ജാമ്യം നിരസിക്കുകയും ചെയ്തു. രാജ്യത്തെ വൈവിധ്യത്തെ ഉയര്‍ത്തിക്കാണിച്ച ഹൈക്കോടതി ശര്‍മിഷ്ഠയുടെ പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി.

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചുകൊണ്ട് 22 കാരിയായ നിയമ വിദ്യാര്‍ഥി സോഷ്യല്‍ മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

നമുക്ക് സംസാര സ്വാതന്ത്ര്യമുണ്ട്, പക്ഷേ അതിനര്‍ഥം നിങ്ങള്‍ക്ക് മറ്റുള്ളവരെ വേദനിപ്പിക്കാമെന്നല്ല. നമ്മുടെ രാജ്യം വൈവിധ്യ പൂര്‍ണമാണ്. വ്യത്യസ്ഥ ജാതി, മതം എന്നിവയിലുള്ള ആളുകളുണ്ട്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

പുനെയിലെ സിംബയോസിസ് ലോ സ്‌കൂളിലെ വിദ്യാര്‍ഥിയും സോഷ്യല്‍ മീഡിയയില്‍ ഏകദേശം 2 ലക്ഷം ഫോളോവേഴ്‌സുമുള്ള പനോലിയെ മെയ് 30ന് ഗുരുഗ്രാമില്‍ അറസ്റ്റ് ചെയ്തത് വലിയ വിവാദത്തിന് കാരണമായി. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

ജൂണ്‍ 5ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാനം സത്യവാങ്മൂലം സമര്‍പ്പിക്കും. പൊലീസ് റിപ്പോര്‍ട്ടും അന്ന് കോടതി പരിഗണിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടി വെള്ളപ്പൊക്കം, പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പ്

'ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് ഭൂമുഖത്തുനിന്ന് ഇല്ലാതാകും'; പശുഹത്യ കേസിൽ 3 പേർക്ക് ജീവപര്യന്തം തടവ്: വിധിന്യായത്തിൽ മനുസ്മൃതിയും വേദങ്ങളും ഉദ്ധരിച്ച് ഗുജറാത്ത് കോടതി

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായി ഗംഭീര്‍; പരിശീലകനാക്കാന്‍ നാല് ടീമുകള്‍ രംഗത്ത്

കണ്ണൂരിൽ വ്ലോഗർമാരുടെ മരണം: സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി

മോഹന്‍ലാല്‍-അനൂപ് സത്യന്‍ സിനിമയ്ക്ക് തുടക്കം; L 368 ലൂടെ ആ ഹിറ്റ് കോമ്പോ വീണ്ടും...