Hands-free two-wheeler driving stunts are set to be banned by the central government file
India

ഇരുചക്ര വാഹനങ്ങളില്‍ കൈവിട്ട അഭ്യാസം വേണ്ട; രണ്ട് കൈകയും ഹാന്‍ഡിലില്‍ വേണം, പുതിയ മാറ്റവുമായി കേന്ദ്രം

ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ്‌സ് കമ്മിറ്റിയാണ് (എഐഎസ്സി) ഇതിനുള്ള കരട് തയാറാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹാന്‍ഡിലില്‍ നിന്ന് കൈവിട്ട് ഇരുചക്രവാഹനങ്ങള്‍ ഓടിച്ചുള്ള അഭ്യാസം കാണിക്കുന്നവര്‍ക്ക് പൂട്ട് വീഴുന്നു. ഇത്തരം കൈവിട്ട കളികള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇരുചക്ര വാഹനങ്ങളുടെ ഹാന്‍ഡിലില്‍ രണ്ടു കൈകളും ഉണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല 'ഹാന്‍ഡ്സ് ഫ്രീ' സാങ്കേതികവിദ്യ നിര്‍മാതാക്കള്‍ നിര്‍ബന്ധമായും വാഹനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടി വരും.

ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ്‌സ് കമ്മിറ്റിയാണ് (എഐഎസ്സി) ഇതിനുള്ള കരട് തയാറാക്കിയത്. വാഹനനിര്‍മാതാക്കളുടെ പ്രതിനിധികളും കമ്മിറ്റിയിലുണ്ട്. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതോടെ ഇരുചക്ര വാഹനങ്ങളുടെ വിലയില്‍ ചെറിയ തോതിലുള്ള വര്‍ധന ഉണ്ടാകും.

8 സെക്കന്‍ഡ് കഴിഞ്ഞിട്ടും കൈകള്‍ തിരികെ ഹാന്‍ഡിലില്‍ വച്ചില്ലെങ്കില്‍ വാഹനത്തിന്റെ വേഗം തനിയെ കുറയും (കോസ്റ്റ് ഡൗണ്‍ മോഡ്). വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും ഒരു കൈ ഹാന്‍ഡിലില്‍ നിന്ന് മാറ്റിയാല്‍ 3 സെക്കന്‍ഡിനുള്ളില്‍ ഡിസ്പ്ലേയില്‍ മുന്നറിയിപ്പും ഓഡിയോ അലര്‍ട്ടും മുഴങ്ങും. ഹാന്‍ഡിലില്‍ രണ്ടു കൈകളും കൃത്യമായി വയ്ക്കാതെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാനാകില്ല (ഇഗ്‌നിഷന്‍ ലോക്ക്)

Hands-free two-wheeler driving stunts are set to be banned by the central government, mandating a three-tiered 'hands-free' technology for manufacturers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

'ഞങ്ങളെല്ലാം കോക്രോച്ച് പാര്‍ട്ടിക്കാര്‍', വന്‍ സ്വീകാര്യത; മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും ചേര്‍ന്നു

'കാലം കടന്നു പോകുമ്പോൾ സത്യം സ്വയം വെളിവാകും'; കുറിപ്പുമായി ഓസ്റ്റിൻ ഡാൻ തോമസ്, ആന്റണി പെരുമ്പാവൂരിനുള്ള മറുപടിയോ ?

ശബരിമലയില്‍ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഗുരുവായൂരിലും സമാന സംഭവം, സ്ഥലംമാറ്റി

പുതുച്ചേരിയില്‍ 18,000 രൂപ; കൂടുതല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് ഉയര്‍ന്ന തുക നല്‍കുന്നതില്‍ റെക്കോര്‍ഡ് കേരളത്തിന്

SCROLL FOR NEXT