helicopter emergency landed (അടിയന്തരമായി ലാന്‍ഡ് ചെയ്ത ഹെലികോപ്റ്റര്‍) ANI
India

സാങ്കേതിക തകരാർ ; അടിയന്തരമായി നടുറോഡിൽ ഹെലികോപ്റ്റർ ഇറക്കി

അഞ്ച് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഉത്തരാഖണ്ഡ് : സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗുപ്തകാശിയിൽ ഹെലികോപ്റ്റർ (helicopter) അടിയന്തിരമായി റോഡിലിറക്കി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായി പുറത്ത് എത്തിച്ചു. നിസ്സാര പരിക്കുകളോടെ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്റ്റര്‍ റോഡിന് നടുവിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് സമീപത്തെ വീടുകൾക്കും റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. ഹെലികോപ്റ്റര്‍ ഭാഗികമായി തകർന്നു.

ബരാസു ഹെലിപ്പാഡിൽ നിന്ന് ഇന്ന് രാവിലെ പറന്നു പൊങ്ങിയ ഹെലികോപ്റ്റർ അൽപ സമയത്തിന് ശേഷം സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് യാത്രക്കാരുടെ സുരക്ഷാ കണക്കിലെടുത്തു റോഡിൽ ലാൻഡ് ചെയ്യുക ആയിരുന്നു. അഞ്ച് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. . ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്‍റ് അതോറിറ്റി ഡിജിസിഎയെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയില്‍ മണ്ണിടിച്ചില്‍, രണ്ടു മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നിങ്ങളുടെ ഫോൺ സ്ക്രീൻ അവസാനമായി വൃത്തിയാക്കിയത് എപ്പോഴാണ്? ദിവസവും കയ്യിൽ പിടിക്കുന്നത് ബാക്ടീരിയകളുടെ 'ഹബ്'

ആർമിയിൽ ചേരാൻ നിങ്ങളുടെ കുട്ടിക്ക് ആഗ്രഹമുണ്ടോ?; മിലിട്ടറി കോളജിൽ എട്ടാം ക്ലാസ് പ്രവേശനം നേടാം!

'എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ...'; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

പൂജയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; രഹസ്യ ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബ്ബിൽ വിറ്റു: സേലത്ത് വ്യാജ ആൾദൈവം പിടിയിൽ