വീഡിയോ ദൃശ്യം 
India

ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ ദമ്പതികളുടെ ചുംബനം; വീഡിയോ വൈറല്‍

ഗതാഗത നിയമങ്ങള്‍ക്കൊന്നും ഒരു വില പോലും നല്‍കാതെയാണ്  ദമ്പതികളുടെ പെരുമാറ്റമെന്നാണ് ആക്ഷേപം 

Author : സമകാലിക മലയാളം ഡെസ്ക്


ഹൈദരബാദ്: ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ നിന്ന് ഇരുന്ന് ദമ്പതികള്‍ പരസ്പരം ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഹൈദരബാദിലെ പിവി നരസിംഹറാവു എക്‌സ്പ്രസ് വേയിലാണ് സംഭവം. വീഡിയോ വൈറലായതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

വെളുത്ത ടീ-ഷര്‍ട്ട് ധരിച്ച യുവാവ് കിയ സെല്‍റ്റോസിന്റെ സണ്‍റൂഫില്‍ നിന്ന് യുവതിയെ ചുംബിക്കുന്നത് വീഡിയോയില്‍ കാണാം. ഇരുവരും പരസ്പരം കെട്ടിപ്പുണര്‍ന്ന് സംസാരിക്കുന്നതും കാഴ്ചകള്‍ ആസ്വദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ ഓണ്‍ലൈനില്‍ പങ്കിട്ടതിന് പിന്നാലെ നിരവധി ഉപഭോക്താക്കളാണ് ഇവര്‍ക്കെതിരെ രംഗത്തുവന്നത്.

ദമ്പതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ബഹൂഭൂരിപക്ഷം പേരും പറയുന്നത്. ഗതാഗത നിയമങ്ങള്‍ക്കൊന്നും ഒരു വില പോലും നല്‍കാതെയാണ്  ദമ്പതികളുടെ പെരുമാറ്റമെന്നും ചിലര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി