ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂറിൽ നിർമ്മാണത്തിലിരിന്ന മതിൽ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ പെയ്ത കനത്ത മഴയെ തുടർന്ന് ഭിത്തിയുടെ അടിത്തറ ദുർബലമാകുകയും വൈകുന്നേരത്തോടെ ഇടിഞ്ഞുവീഴുകയും ചെയ്തതായാണ് പ്രാഥമിക നിഗമനം..ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്. പ്രഥമ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ആദ്യമായി ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ രാത്രി എട്ട് മണി മുതലാണ് മത്സരം..ന്യൂഡല്‍ഹി: റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെയാണ് പരീക്ഷകള്‍ നടക്കുക. സിഎസ്ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പുതുക്കിയ തീയ്യതികള്‍ പ്രഖ്യാപിച്ചത്..ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മഴക്കെടുതിയിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്. കനത്ത മഴമൂലമുള്ള വെള്ളക്കെട്ട് ഗതാഗത തടസവുമുണ്ടാക്കി..കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ ചിത്രീകരണം വിവാദമായതോടെ ഫഹദ് ചിത്രത്തിന്റെ രണ്ടാം ദിവസത്തെ ചിത്രീകരണം ഉപേക്ഷിച്ചു. ഫഹദ് നിർമിക്കുന്ന പൈങ്കിളിയെന്ന സിനിമയുടെ ചിത്രീകരണമാണ് ഉപേക്ഷിച്ചത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിനാണ് ആരോഗ്യവകുപ്പ് അനുമതി നൽകിയിരുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates