MK Stalin 
India

മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ; അനുകൂലിച്ച് വോട്ട് ചെയ്യും

എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം ഏകീകൃത വര്‍ധനവിന് ബില്‍ അനുമതി നല്‍കുന്നതിനാലാണ് തീരുമാനമെന്ന് ഡിഎംകെ എംപി എ രാജ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചെന്നൈ: മണ്ഡല പുനര്‍ നിര്‍ണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ. എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം ഏകീകൃത വര്‍ധനവിന് ബില്‍ അനുമതി നല്‍കുന്നതിനാലാണ് തീരുമാനമെന്ന് ഡിഎംകെ എംപി എ രാജ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച ഡിഎംകെ; ബില്‍ തമിഴ്‌നാടിന്റെ പ്രാതിനിധ്യം കുറയ്ക്കില്ലെന്നും പറഞ്ഞു. ലോക്സഭയില്‍ 22 എംപിമാരാണ് ഡിഎംകെയുള്ളത്. ഏപ്രിലില്‍ ബില്ലിനെ എതിര്‍ത്ത ഡിഎംകെയുടെ പിന്തുണ കേന്ദ്ര സര്‍ക്കാരിന് വലിയ നേട്ടമാകും. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചാലും തമിഴ്‌നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയ്ക്കരുതെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കി നിശ്ചയിച്ച, സംസ്ഥാനങ്ങള്‍ക്കിടയിലെ നിലവിലെ ലോക്‌സഭാ സീറ്റ് വിഹിത അനുപാതത്തില്‍ അടുത്ത 25 വര്‍ഷത്തേക്ക് മാറ്റം വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ബില്ലുമായി വീണ്ടുമെത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അന്നു ലോക്‌സഭയില്‍ ഹാജരുണ്ടായിരുന്ന 528 എംപിമാരില്‍ 298 പേര്‍ മാത്രമാണ് അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു. ഭരണഘടനാഭേദഗതി ബില്ലായതിനാല്‍ പാസാകാന്‍ അന്നത്തെ ഹാജര്‍നിലപ്രകാരം മൂന്നില്‍രണ്ടു ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത് 352 വോട്ടായിരുന്നു. ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതോടെ രാജ്യസഭയില്‍ അവതരിപ്പിക്കേണ്ടിവന്നില്ല. എന്‍ഡിഎക്കൊപ്പം 322 പേരാണ് ഇപ്പോഴുള്ളത്. ഇതിനുപുറമേ വൈഎസ്ആര്‍സിപി (4) ഇത്തവണയും ഒപ്പമുണ്ടാകും. ഏപ്രിലില്‍ എതിര്‍ത്ത പാര്‍ട്ടികളില്‍ ഡിഎംകെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്‍സിപി (എസ്പി8) ജെഎംഎം 3 എന്നിവയുടെ പിന്തുണയും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കൂടാതെ പ്രതിപക്ഷ നിരയില്‍ നിന്നും ഇനിയും വോട്ടുകള്‍ നേടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍.

നവംബര്‍ 30 മുതല്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരാനിരിക്കുകയാണ്. ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ജനസംഖ്യാ അടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചാല്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ നേട്ടമുണ്ടാക്കിയ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ലോക്‌സഭയിലെ ആനുപാതിക പ്രാതിനിധ്യം കുറയുമെന്നാണ് പ്രധാന ആശങ്ക.

DMK to support Delimitation Bill

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുരേഷ് ഗോപിയുടെ നായികയായത് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍, അറിഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടി: ശ്രുതിക അര്‍ജുന്‍

മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു, വീണത് ആറുവിക്കറ്റുകള്‍; ഇന്ത്യ കടുത്ത പ്രതിരോധത്തില്‍

'മിണ്ടിയാല്‍ കൊന്നുകളയും...'; കവര്‍ച്ചക്കാരുടെ ഭീഷണിക്കിടെ കസേരയെടുത്ത് വീശി ദിവ്യ; കാറിന്റെ ചില്ല് തകര്‍ത്ത് കുഞ്ഞിമുഹമ്മദ്

ക്രെഡിറ്റ് സ്‌കോര്‍ കുറവില്‍ ആശങ്ക വേണ്ട!, മലയാളിക്ക് എളുപ്പത്തില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാം, ഇളവുമായി ബാങ്കുകള്‍, സബ്‌സിഡി 78,000 രൂപ വരെ

എന്തുകൊണ്ടാണ് മൂത്രാശയ അണുബാധ ആവർത്തിച്ചു വരുന്നത്? ബക്ടീരിയകളുടെ പ്രതിരോധ രീതി കണ്ടെത്തി ​ഗവേഷകർ