India

'ഒപ്പം വരണ്ട, മകളെ നോക്കി വീട്ടിൽ ഇരുന്നാൽ മതി' എന്ന് ഭർത്താവ്; 26കാരി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു

'ഒപ്പം വരണ്ട, മകളെ നോക്കി വീട്ടിൽ ഇരുന്നാൽ മതി' എന്ന് ഭർത്താവ്; 26കാരി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ജോലി സ്ഥലത്തേക്ക് മടങ്ങിയപ്പോയ ഭർത്താവ് ഒപ്പം കൂട്ടാത്തതിന്റെ മനോവിഷമത്തിൽ 26കാരി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം. ഭഡോഹി സ്വദേശിയായ സരസ്വതി ദേവി എന്ന യുവതിയാണ് സിന്ദൂരം അമിതമായി കഴിച്ച് ജീവനൊടുക്കിയത്. 

സിന്ദൂരം അമിതമായി അകത്ത് ചെന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ഭർത്താവിന്റെ അവഗണനയും മാനസിക പീഡനവും സഹിക്കാതെയാണ് യുവതിയുടെ ആത്മഹത്യയെന്നു ബന്ധുക്കൾ ആരോപിക്കുന്നു. 

യുവതിയുടെ ഭർത്താവ് വികാസ് ബിന്ദ് സൂറത്തിലാണ് ജോലി ചെയ്യുന്നത്. തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോൾ ഒപ്പം കൂട്ടണമെന്ന് യുവതി പറഞ്ഞിരുന്നു. എന്നാൽ ഇതിന് ഭർത്താവ് തയാറായില്ല. രണ്ടര വയസുള്ള മകളെയും നോക്കി വീട്ടിലിരിക്കാനാണ് ഭർത്താവ് ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. 

ഭർത്താവ് മടങ്ങിയതിനു പിന്നാലെ നെറ്റിയിൽ അണിയാൻ വാങ്ങിയ സിന്ദൂരം യുവതി കഴിക്കുകയായിരുന്നു. അമിത അളവിൽ സിന്ദൂരം ശരീരത്തിലെത്തിയതോടെ യുവതി ഗുരുതരാവസ്ഥയിലായി. ലെഡ്-മെർക്കുറി മിശ്രിതം അടങ്ങിയ സിന്ദൂരം അമിത അളവിൽ കഴിച്ചതാണ് യുവതിയുടെ ജീവനെടുത്തതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍