അമ്രീന്‍ ഭട്ട്, ട്വിറ്റര്‍ ചിത്രം 
India

നടിയെ വീട്ടില്‍ കയറി ഭീകരര്‍ വെടിവെച്ചു കൊന്നു

ജമ്മു കശ്മീരില്‍ ടെലിവിഷന്‍ നടിയെ ഭീകരര്‍ വെടിവെച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:  ജമ്മു കശ്മീരില്‍ ടെലിവിഷന്‍ നടിയെ ഭീകരര്‍ വെടിവെച്ചു കൊന്നു. 35 വയസ്സുള്ള അമ്രീന്‍ ഭട്ടാണ് മരിച്ചത്. 

ഇന്നലെ വൈകീട്ട് ബുദ്ഗാമിലാണ് സംഭവം. വീടിന് വെളിയില്‍ വച്ചായിരുന്നു ഭീകരരുടെ ആക്രമണം. ആക്രമണത്തില്‍ അമ്രീന്‍ ഭട്ടിന്റെ പത്തുവയസ്സുള്ള അനന്തരവനും പരിക്കേറ്റു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്രീന്‍ ഭട്ടിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ലഷ്‌കര്‍ ഇ തയ്ബ ഭീകരരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ഷൂട്ടിന് എന്ന് പറഞ്ഞാണ് അവര്‍ രാത്രി വീട്ടില്‍ എത്തിയതെന്ന് ബന്ധു സുബൈര്‍ അഹമ്മദ് പറയുന്നു. അമ്രീന്‍ വീടിന് വെളിയിലേക്ക് ഇറങ്ങിയ സമയത്ത് ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. ഷൂട്ടിന് വരില്ല എന്ന് നടി പറഞ്ഞതോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'