പ്രതീകാത്മക ചിത്രം 
India

കല്യാണം കഴിക്കാന്‍ വിളിച്ചുവരുത്തി; കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന്‌പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയുമായി കേസിലെ പ്രധാനപ്രതി സന്ദീപുമായി അടുപ്പത്തിലാണ്. പെണ്‍കുട്ടിയെ വിവാഹം ചെയ്യുമെന്ന് ഇയാള്‍ വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുമോ എന്നകാര്യം സംശയമാണെന്നും പൊലീസ് പറയുന്നു.

മാര്‍ച്ച് 15ന് പെണ്‍കുട്ടിയെ വിളിച്ച് സന്ദീപ് നാളെ കാണണമെന്ന് ആവശ്യപ്പെട്ടു. ഹരിയാനയിലെ സിര്‍സ ജില്ലയിലെ മാണ്ഡി ദബാലി ബസ് സ്റ്റാന്റിലെത്താനും വിവാഹം കഴിക്കാനായി ജലന്ധറില്‍ പോകാമെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി പിറ്റേദിവസം രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങി. ഇരുവരും ജലന്ധറിലേക്ക് കൊണ്ടുപോയി.

അതിനിടെ ഇയാളുടെ കൂട്ടാളികളായി ഏഴംഗസംഘവും എത്തി. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മാര്‍ച്ച് 20ന് രാവിലെ പെണ്‍കുട്ടിയെ വീടിന് സമീപത്ത് ഇറക്കിവിടുകയുമായിരുന്നു. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ