court file
India

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

'കുട്ടികളില്ലാത്തത് ഭാര്യയുടെ കുഴപ്പമായോ ഭര്‍ത്താവിനോടുള്ള ക്രൂരതയായോ കണക്കാക്കാനാകില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ചെന്നൈ: ദമ്പതികള്‍ക്ക് കുട്ടികളില്ലാത്തത് ഭാര്യയുടെ കുഴപ്പമായോ ഭര്‍ത്താവിനോടുള്ള ക്രൂരതയായോ കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജി തള്ളിയ കുടുംബക്കോടതി വിധി ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്‍, ജസ്റ്റിസ് എംഡി സുമതി എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ശരിവെക്കുകയായിരുന്നു.

'സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം. കുട്ടികളുണ്ടാകാത്തത് പങ്കാളികളില്‍ ആരുടെയും കുറ്റമല്ല. ആ വിഷമം രണ്ടുപേരെയും ബാധിക്കുമെങ്കിലും, വന്ധ്യതാ ചികിത്സയുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ മുഴുവന്‍ അനുഭവിക്കുന്നത് ഭാര്യയാണ്. ഇത്രയും ശാരീരിക ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ട് ഭാര്യ ചികിത്സയ്ക്ക് തയ്യാറാകുന്നത് തന്നെ ബന്ധം നിലനിര്‍ത്താനുള്ള ആഗ്രഹം കൊണ്ടാണ്' -കോടതി നിരീക്ഷിച്ചു.

ഭാര്യ ക്രൂരമായി പെരുമാറുന്നുവെന്നും കുടുംബബന്ധം തകര്‍ന്നുവെന്നും ആരോപിച്ച് 2007ല്‍ വിവാഹിതനായ ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഭാര്യ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും, താന്‍ തുടരുന്ന വന്ധ്യതാ ചികിത്സയുടെ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇത് പരിഗണിച്ചാണ് കുടുംബക്കോടതി ഹര്‍ജി തള്ളിയത്. ഈ വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലാണ് ഹൈക്കോടതിയും ഇപ്പോള്‍ തള്ളിയത്.

ഭര്‍ത്താവിന്റെ പെരുമാറ്റത്തിന് ഭര്‍തൃപിതാവ് കുറ്റക്കാരനല്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ തെറ്റായ പെരുമാറ്റത്തെ നിയന്ത്രിച്ചില്ലെന്ന കാരണം കൊണ്ട് മാത്രം ഭര്‍തൃപിതാവിനെ ഗാര്‍ഹിക പീഡന നിയമപ്രകാരം കുറ്റക്കാരനാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍തൃപിതാവിനെ ഒഴിവാക്കിയ വിചാരണക്കോടതി തീരുമാനത്തിനെതിരെ ഭാര്യ നല്‍കിയ പരാതി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് മധു ജെയിനിന്റെ ഉത്തരവ്.

ഗാര്‍ഹികപീഡന നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ശാരീരികമോ മാനസികമോ ആയ ഉപദ്രവവും ഭീഷണിയുമാണ് കുറ്റകരമാകുന്നത്. ഒരേ വീട്ടില്‍ ഒന്നിച്ച് താമസിച്ചു എന്നതുകൊണ്ട് മാത്രം ഒരാളെ കേസില്‍ കുറ്റക്കാരനാക്കാനാകില്ല. ഭര്‍ത്താവിന്റെ ദാമ്പത്യപരമായ വീഴ്ചകള്‍ക്കോ പെരുമാറ്റദൂഷ്യങ്ങള്‍ക്കോ ഭര്‍തൃപിതാവ് ഉത്തരവാദിയല്ലെന്നും കോടതി വ്യക്തമാക്കി.

Childlessness is Not a Ground for Divorce or Cruelty: Madras High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു