മൻമോഹൻ സിങ്  ഫയൽ/പിടിഐ
India

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു, അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ മൻമോഹൻ സിങ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് മരണവാർത്ത പുറത്തുവിട്ടത്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മൻമോഹൻ സിങ്

മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ പഠനം, അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദം; എസ്പിയെ ഒപ്പംകൂട്ടി രാഷ്ട്രീയബുദ്ധിവൈഭവം

മൻമോഹൻ സിങ്

2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലെത്തിയപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നാണ്. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവായും യുപിഎ അധ്യക്ഷയായും തിരഞ്ഞെടുക്കപ്പെട്ടത് സോണിയാ ഗാന്ധിയായത് കൊണ്ട് സ്വാഭാവികമായി അവര്‍ തന്നെ പ്രധാനമന്ത്രി കസേരയിലേക്ക് അനായാസം എത്തുമെന്നാണ് രാഷ്ട്രീയ ലോകം കരുതിയിരുന്നത്. എന്നാല്‍ എന്നാല്‍, പ്രധാനമന്ത്രിയാകാന്‍ സോണിയ വിസമ്മതിച്ചു. പ്രണബ് മുഖര്‍ജിയെപ്പോലുള്ള മുന്‍നിര നേതാക്കളെക്കാള്‍ വിശ്വസ്തനായി കണ്ട മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് സോണിയ ഗാന്ധിയാണ് നിര്‍ദേശിച്ചത്. പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ് വരുന്നത് ഏറെ അമ്പരപ്പോടെയാണ് രാഷ്ട്രീയ ലോകം അന്ന് ഉറ്റുനോക്കിയത്.

'ചരിത്രം എന്നോട് ദയ കാണിക്കും'; മൗനിബാബ കളിയാക്കലുകളില്‍ വികാരാധീനനായി മന്‍മോഹന്‍ സിങ്, പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താസമ്മേളനം

മന്‍മോഹന്‍ സിങ്

'ആദ്യം വാതിലില്‍ മുട്ടി കാര്യം പറഞ്ഞപ്പോള്‍ ഗൗരവമായി എടുത്തില്ല, പിന്നീട് ശാസനാപൂര്‍വ്വമുള്ള പ്രധാനമന്ത്രിയുടെ ഉത്തരവ് എത്തി'; മന്ത്രിപദവിയിലേക്കുള്ള യാത്ര

മൻമോഹൻ സിങ്

കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ പി വി നരസിംഹറാവു ആണ് മന്‍മോഹന്‍ സിങിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്നത്. 1991ല്‍ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. പ്രതിസന്ധി മറികടക്കാനുള്ള ആലോചനകള്‍ക്കിടയിലാണ് ധനമന്ത്രി സ്ഥാനത്തേയ്ക്ക് മന്‍മോഹന്‍ സിങ്ങിനെ കൊണ്ടുവരുന്നത് നല്ലതായിരിക്കും എന്ന ചിന്ത നരസിംഹറാവുവിന്റെ മനസില്‍ വന്നത്. ഉടന്‍ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി സി അലക്‌സാണ്ടറെ നരസിംഹറാവു ഒരു ദൗത്യം ഏല്‍പ്പിച്ചു. അലക്‌സാണ്ടര്‍ അര്‍ധരാത്രിയോടെ ഡോ മന്‍മോഹന്‍ സിങ്ങിന്റെ വാതിലില്‍ മുട്ടിവിളിച്ചു. വാതില്‍ തുറന്നപ്പോള്‍ അലക്‌സാണ്ടര്‍ കാര്യം പറഞ്ഞു. കേന്ദ്ര ധനമന്ത്രി പദം ഏറ്റെടുക്കാന്‍ നരസിംഹറാവു ആവശ്യപ്പെട്ടു

സെഞ്ച്വറി കരുത്തില്‍ സ്മിത്ത്; ഓസ്‌ട്രേലിയ 474ന് ഓള്‍ഔട്ട്, ബുംറയ്ക്ക് നാലുവിക്കറ്റ്

വിക്കറ്റ് നേട്ടത്തിൽ ഇന്ത്യയുടെ ആഹ്ലാദ പ്രകടനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT