Mann ki Baat ഫയൽ/ പിടിഐ
India

'മന്‍ കി ബാത്തി'ലൂടെ കോളടിച്ച് ആകാശവാണി, ഇതുവരെ നേടിയത് 34 കോടി

അധിക ചെലവുകളില്ലാതെ ആകാശവാണിയാണ് മന്‍ കി ബാത്ത് നിര്‍മിക്കുന്നത്, തുടക്കം മുതല്‍ 34.13 കോടി രൂപയുടെ വരുമാനം നേടിയിട്ടുണ്ട്'', എല്‍ മുരുകന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ആരംഭിച്ചതിന് ശേഷം 34.13 കോടി രൂപയുടെ വരുമാനം നേടിയതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. പരമ്പരാഗത, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് മന്‍ കി ബാത്ത് പരിപാടി പ്രേക്ഷകരിലേയ്ക്ക് എത്തുന്നതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്‍ പറഞ്ഞു.

''അധിക ചെലവുകളില്ലാതെ ആകാശവാണിയാണ് മന്‍ കി ബാത്ത് നിര്‍മിക്കുന്നത്, തുടക്കം മുതല്‍ 34.13 കോടി രൂപയുടെ വരുമാനം നേടിയിട്ടുണ്ട്'', എല്‍ മുരുകന്‍ പറഞ്ഞു. 2014 ഒക്ടോബര്‍ 3നാണ് മന്‍ കി ബാത്ത് ആദ്യമായി സംപ്രേഷണം ചെയ്തത്. ദേശീയ, പ്രാദേശിക ശൃംഖലയിലുടനീളം തത്സമയം സംപ്രേഷണം ചെയ്യുന്ന ആകാശവാണിയില്‍ പരിപാടി ശ്രവിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദൂരദര്‍ശന്റെ വിവിധ ദേശീയ, പ്രാദേശിക ചാനലുകളില്‍ പരിപാടി സംപ്രേഷണം ചെയ്യുന്നുണ്ടെന്നും ഡിഡി ഫ്രീ ഡിഷ് വഴി 48 ആകാശവാണി റേഡിയോ ചാനലുകളും 92 സ്വകാര്യ ടെലിവിഷന്‍ ചാനലുകളും പരിപാടി സംപ്രേഷണം ചെയ്യുന്നുണ്ട്. രാജ്യത്തുടനീളമുള്ള കാഴ്ചക്കാര്‍ക്ക് പരിപാടി ആക്‌സസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിഎംഒ ഇന്ത്യ, എഐആര്‍, പ്രസാര്‍ ഭാരതിയുടെ ഒടിടി പ്ലാറ്റ്‌ഫോമായ വേവ്‌സ് എന്നിവയിലൂടെയും 260ലധികം ആകാശവാണി ചാനലുകള്‍ വാഗ്ദാനം ചെയ്യുന്ന ന്യൂസ് ഓണ്‍ എയര്‍ മൊബൈല്‍ ആപ്പ് വഴിയും പരിപാടി സംപ്രേഷണം ചെയ്യുകയും ആര്‍ക്കൈവ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസാര്‍ ഭാരതിയുടെ ന്യൂസ് ഫീഡ് സേവനമായ പി ബി ഷാബ്ഡിയിലും മന്‍ കി ബാത്ത് ലഭ്യമാണ്. ഫെയ്‌സ് ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേയ്ക്കും മന്‍ കി ബാത്ത് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Narendra Modi's 'Mann ki Baat' programme has earned a revenue of Rs 34.13 crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT