Madras High Court 
India

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് കൊലപാതകത്തേക്കാള്‍ നീചമായ കുറ്റകൃത്യം; വധശിക്ഷ ശരിവച്ച് മദ്രാസ് ഹൈക്കോടതി

ഒരു കുട്ടി മറ്റൊരു കുട്ടിയോട് സംസാരിക്കുന്നത് യാദൃച്ഛികമായി കേട്ടപ്പോഴാണ് ഒരാളുടെ അമ്മ വിവരമറിഞ്ഞതും പോലീസില്‍ കേസ് കൊടുത്തതും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് വധശിക്ഷ വിധിച്ച പോക്‌സോ കോടതിവിധി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് കൊലപാതകത്തേക്കാള്‍ നീചമായ കുറ്റകൃത്യമാണെന്ന് ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കടേഷും ജസ്റ്റിസ് കെ.കെ. രാമകൃഷ്ണനുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

വീട്ടിനടുത്തുള്ള ആറിനും എട്ടിനുമിടയ്ക്ക് പ്രായമുള്ള മൂന്നു പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് തിരുനല്‍വേലിയിലെ പ്രത്യേക പോക്‌സോ കോടതി മാര്‍ച്ച് ഒന്‍പതിനാണ് വധശിക്ഷ വിധിച്ചത്. പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടികള്‍ വിവരം മാതാപിതാക്കളോടു പറഞ്ഞിരുന്നില്ല. ഒരു കുട്ടി മറ്റൊരു കുട്ടിയോട് സംസാരിക്കുന്നത് യാദൃച്ഛികമായി കേട്ടപ്പോഴാണ് ഒരാളുടെ അമ്മ വിവരമറിഞ്ഞതും പോലീസില്‍ കേസ് കൊടുത്തതും. വധശിക്ഷയ്‌ക്കെതിരേ പ്രതി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് വിധി.

ലൈംഗികാതിക്രമങ്ങള്‍ കുട്ടികളുടെ മനസ്സും ശരീരവും തകര്‍ക്കുമെന്നും അത് കൊലപാതകത്തേക്കാള്‍ ഹീനമാണെന്നും ഹൈക്കോടതി പറഞ്ഞു. അത്തരം കൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ ഈ സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹരല്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമായി കണ്ട് പ്രതിക്ക് വധശിക്ഷ വിധിച്ച കീഴ്‌ക്കോടതി ഉത്തരവ് സാധുവാണ് -ഹൈക്കോടതി പറഞ്ഞു.

'More Heinous Than Murder': Madras High Court Upholds Death In Child Abuse Case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓഹരി വിൽക്കാൻ അനുമതി തരണം'; സർക്കാരിന് മുന്നിൽ അപേക്ഷയുമായി അദാനി ഗ്രൂപ്പ്

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറും?

'ഓപ്പറേഷന്‍ തൂഫാന്‍ സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയും; രാഷ്ട്രീയം മറന്ന് അണിനിരക്കണം; പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്'

കഴിഞ്ഞിട്ടില്ല, ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ ദുല്‍ഖര്‍ സല്‍മാനെ വീണ്ടും ചോദ്യം ചെയ്യും

എല്ലാവര്‍ക്കും ബാധകം; പൊലിസുകാര്‍ യൂണിഫോമില്‍ മത ചടങ്ങില്‍ വേണ്ട: ഡിജിപി