ഫയല്‍ ചിത്രം 
India

നവജാത ശിശുവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; അന്വേഷണം

തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു ക്രൂരകൃത്യം.

Author : സമകാലിക മലയാളം ഡെസ്ക്


ഗുവാഹത്തി: ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അസമിലെ മോറിഗാവ് ജില്ലയിലാണ്  സംഭവം. 25കാരിയായ നികിത ദേവിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു ക്രൂരകൃത്യം.

നവജാതശിശുവിനൊപ്പം വീട്ടിലായിരുന്നു യുവതി. രാത്രി അതിക്രമിച്ചെത്തിയ സംഘം യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രദേശത്തെ സിനിമാ തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയെ ഭര്‍ത്താവ്. കഴിഞ്ഞ ഒരുവര്‍ഷമായി താന്‍ നൈറ്റ് ഷിഫ്റ്റിലാണ് ജോലി ചെയ്തിരുന്നത്. അടുത്തിടെയായി രാത്രിയും വൈകീട്ടും ചിലര്‍ പരിസരത്ത് നടക്കുന്നത് ഭര്യ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും താന്‍ ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടതെന്ന് ഭര്‍ത്താവ് പറഞ്ഞു. 

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസും പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍; ഞെട്ടല്‍, അന്വേഷണം

കത്തുന്ന വെയിൽ.., സൂര്യഘാതത്തെ മാത്രം ഭയന്നാൽ പോരാ!

'ഞാൻ ഇതിനോടകം തന്നെ ഈ ലോകം വിട്ടുപോയി, എനിക്ക് മരണത്തെ പേടിയില്ല'; ചർച്ചയായി ദിൽജിത് ദോസാഞ്ജിന്റെ വാക്കുകൾ

വിയർപ്പ് നാറ്റം ഇനി പ്രശ്നമല്ല; വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ വഴികൾ

SCROLL FOR NEXT