തിരുപ്പതി ക്ഷേത്രം File Photo | Express
India

'ഭക്തിയുടെ തിളക്കം', 121 കിലോ സ്വര്‍ണാഭരണങ്ങള്‍ തിരുപ്പതി ഭഗവാന്; വഴിപാടുമായി വ്യവസായി

തിരുമലയില്‍ വെങ്കിടേശ്വര സ്വാമിക്ക് വ്യാഴാഴ്ച ഒരു ഭക്തന്‍ 121 കിലോ സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിക്കാനൊരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുപ്പതി: തിരുമലയില്‍ വെങ്കിടേശ്വര സ്വാമിക്ക് വ്യാഴാഴ്ച ഒരു ഭക്തന്‍ 121 കിലോ സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിക്കാനൊരുങ്ങുന്നു. ഇതിന് ഏകദേശം 150 മുതല്‍ 160 കോടി രൂപ വരെ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ചെന്നൈയില്‍ നിന്നുള്ള ഒരു വ്യവസായിയാണ് വഴിപാട് ആയി ഇത്രയധികം സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് ദേവസ്വം അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒമ്പത് സെറ്റുകളിലായി ക്രമീകരിച്ച 43 സ്വര്‍ണാഭരണങ്ങളാണ് സമര്‍പ്പിക്കുന്നത്. ഇതില്‍ കിരീടം, പാദുകങ്ങള്‍, മാലകള്‍ തുടങ്ങിയവ ഉള്‍പ്പെടും. വഴിപാടുമായി ബന്ധപ്പെട്ട് വ്യവസായി തിരുമല തിരുപ്പതി ദേവസ്ഥാനവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. തിരുമലയില്‍ ഒരു വ്യക്തിഗത ഭക്തന്‍ സമര്‍പ്പിക്കുന്ന ഏറ്റവും വലിയ വഴിപാടായിരിക്കും ഇതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

അഞ്ച് മാസം മുന്‍പ് ക്ഷേത്രം സന്ദര്‍ശിച്ച വ്യവസായി വെങ്കിടേശ്വര സ്വാമിക്ക് അണിയിക്കാന്‍ ആവശ്യമായ സ്വര്‍ണാഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് 45 സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം ഓര്‍ഡര്‍ നല്‍കിയത്. വ്യാഴാഴ്ച രംഗനായകുല മണ്ഡപത്തില്‍ വെച്ച് ഈ സ്വര്‍ണാഭരണങ്ങള്‍ ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കി.

Mysterious devotee offers 121 kg gold to Tirupati deity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ '7 അർധ സെഞ്ച്വറി' കൂട്ടുകെട്ട്!! ചരിത്രമെഴുതി വെല്ലിങ്ടനിലെ ടീം ഇന്ത്യ!

കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രത്തിൽ വീണ്ടും അവിവാഹിതർക്കായി വിവാഹ രജിസ്ട്രേഷൻ ക്യാമ്പ്; പുലർച്ചെ മുതൽ വൻ തിരക്ക്

ചേർത്തല പൂച്ചാക്കലിൽ വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തുകയായിരുന്ന 11.6 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവടക്കം അഞ്ചുപേർ അറസ്റ്റിൽ

പ്രൈമറി അധ്യാപകർക്ക് ജോലി നേടാം; കോട്ടയം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയയിൽ അവസരം

നീലേശ്വരത്തിന് പുതിയ ട്രെയിൻ സ്റ്റോപ്പുകൾ; അവകാശവാദ തർക്കങ്ങൾക്കിടയിലും കാഞ്ഞങ്ങാടിന് അവഗണന തുടരുന്നു