Naga Kuki conflict x
India

മണിപ്പൂരിൽ കുക്കി- നാ​ഗാ സംഘർഷം അവസാനിപ്പിക്കാൻ ധാരണ; ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു

ഇരു ​ഗോത്ര സംഘടനകളും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമാധാനം പുനഃസ്ഥാപിക്കാൻ ധാരണയായത്

സമകാലിക മലയാളം ഡെസ്ക്

ഇംഫാൽ: മണിപ്പൂരിലെ ഉക്രുൽ ജില്ലയിൽ ഉണ്ടായ കുക്കി- നാ​ഗാ സംഘർഷം അവസാനിപ്പിക്കാൻ ധാരണയെന്നു റിപ്പോർട്ടുകൾ. ഉക്രുൽ ജില്ലയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ താങ്കുൽ നാ​ഗാ​ ​ഗോത്രങ്ങളുടെ ഉന്നതാധികാര സമിതിയായ താങ്കുൽ നാ​ഗാ ലോങും കുക്കി പ്രാദേശിയ നേതൃത്വമായ കുക്കിങ് ഇൻപിയും കേന്ദ്ര സേനകളിലെ മുതിർന്ന ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളിൽ ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ലിറ്റാനിൽ 4 പേർ തമ്മിൽ ഉണ്ടായ തർക്കമാണ് പിന്നീട് നാ​ഗാ- കുക്കി ​ഗോത്ര സംഘർഷമായി വളർന്നത്.

ആക്രമണങ്ങളിൽ 70ൽപ്പരം വീടുകളും വ്യാപാര സ്ഥാപനങ്ങളും അ​ഗ്നിക്കിരയാക്കിയിരുന്നു. കലാപം സംസ്ഥാനത്തിന്റെ മറ്റ് ഭാ​ഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാൻ കുക്കി, നാ​ഗാ എംഎൽഎമാർ ശ്രമിച്ചു.

സായുധ നാ​ഗാ സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാ​ഗാലാൻഡും (എൻഎസ്‍സിഎൻ- ഐഎം), കുക്കി സായുധ സംഘടനകളുടെ ഏകോപന സമിതി കുക്കി നാഷണൽ ഓർ​ഗനൈസേഷനും (കെഎൻഒ) അതത് ​ഗോത്രങ്ങൾക്ക് പിന്തുണയുമായി സംഘർഷത്തിൽ ഇടപെട്ടു. ഇതോടെയാണ് വൻ കലാപത്തിനുള്ള സാ​ഹചര്യം സംസ്ഥാനത്ത് ഉടലെടുത്തത്.

Reports suggest that an agreement has been reached to end the Naga Kuki conflict in Manipur's Ukrul district

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3.15 മണിക്കൂറില്‍ അവയവങ്ങള്‍ തിരുവനന്തപുരത്ത്; ശസ്ത്രക്രിയകൾക്ക് തുടക്കം: അലിന്‍ ഷെറിന് വിട നല്‍കി കേരളം

പ്രണയിതാക്കളുടെ വിവാഹകാര്യം തീരുമാനമാകും

നാടക നടി കലാലയം രാധ അന്തരിച്ചു

'വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമോ, വിധേയത്വമോ; സച്ചിദാനന്ദൻ മാഷിന് അതിമാനുഷിക സിദ്ധിയുണ്ടെന്ന് തോന്നുന്നു: പ്രേംകുമാര്‍

അമ്മയെ കസേരയോടെ മുറ്റത്തേക്ക് എടുത്തെറിഞ്ഞ് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ

SCROLL FOR NEXT