NCB 
India

ഇന്ത്യയിൽ ആദ്യമായി 'ജിഹാദി മരുന്ന്' പിടികൂടി; 182 കോടിയുടെ കാപ്റ്റഗൺ വേട്ടയുമായി എൻസിബി

'ഓപ്പറേഷൻ റേജ്പിൽ'ദൗത്യത്തിലൂടെ രാജ്യാന്തര മയക്കുമരുന്ന് ശൃംഖല തകർത്തു. പശ്ചിമേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നിനൊപ്പം വിദേശ പൗരനും പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിന്റെ ട്രാൻസിറ്റ് റൂട്ടായി ഇന്ത്യയെ ഉപയോഗിക്കാനുള്ള മാഫിയകളുടെ ശ്രമം തകർത്ത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. പശ്ചിമേഷ്യൻ ഭീകരസംഘടനകൾക്ക് സാമ്പത്തിക സ്രോതസ്സായ 'കാപ്റ്റഗൺ' എന്ന ആംഫെറ്റാമൈൻ ഉത്തേജക മരുന്നാണ് ഇന്ത്യയിൽ ആദ്യമായി പിടികൂടിയത്. 'ഓപ്പറേഷൻ റേജ്പിൽ' എന്ന് പേരിട്ട അതീവ രഹസ്യ ദൗത്യത്തിലൂടെയാണ് എൻസിബി ഈ ചരിത്ര നേട്ടം കൈവരിച്ചത്. മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ച അന്താരാഷ്ട്ര ശൃംഖലയിലെ ഒരു വിദേശ പൗരനെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.

'ജിഹാദി മരുന്ന്' അഥവാ കാപ്റ്റഗൺ

ശ്രദ്ധക്കുറവും ഉറക്കമില്ലായ്മയും പരിഹരിക്കാനായി 1960-കളിൽ ജർമ്മനിയിലാണ് കാപ്റ്റഗൺ ആദ്യമായി വികസിപ്പിച്ചെടുത്തത്. എന്നാൽ, ഇത് കടുത്ത ലഹരിക്ക് അടിമപ്പെടുത്തുമെന്ന് കണ്ടെത്തിയതോടെ 1980-കളിൽ ലോകമെമ്പാടും നിരോധിച്ചു. ഭയം ഇല്ലാതാക്കാനും, അമിത ഊർജ്ജം നൽകാനും, വിശപ്പും ഉറക്കവും ദിവസങ്ങളോളം ഇല്ലാതാക്കാനും ഈ മരുന്നിന് സാധിക്കും. യുദ്ധക്കളത്തിൽ ദീർഘനേരം പോരാടാൻ സഹായിക്കുന്നതിനാലാണ് ഐഎസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ തങ്ങളുടെ പോരാളികൾക്ക് ഇത് വൻതോതിൽ നൽകുന്നത്. അതുകൊണ്ടാണ് ഇതിന് 'ജിഹാദി മരുന്ന്' എന്ന പേര് വന്നത്. കൂടാതെ, ആയുധങ്ങൾ വാങ്ങാനും ആളുകളെ റിക്രൂട്ട് ചെയ്യാനും ഭീകരവാദികൾ ഈ മയക്കുമരുന്ന് കച്ചവടത്തിലൂടെ പണം കണ്ടെത്തുന്നുണ്ട്.

അമിത് ഷായുടെ പ്രതികരണം:

"മോദി സർക്കാർ 'ലഹരിമുക്ത ഭാരതം' എന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. 'ഓപ്പറേഷൻ റേജ്പിൽ' വഴി 182 കോടി രൂപയുടെ കാപ്റ്റഗൺ ആദ്യമായി പിടിച്ചെടുക്കാൻ സാധിച്ച വിവരം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്. പശ്ചിമേഷ്യയിലേക്ക് കടത്താൻ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയതും വിദേശ പൗരനെ അറസ്റ്റ് ചെയ്തതും ലഹരിയോടുള്ള നമ്മുടെ 'സീറോ ടോളറൻസ്' നയത്തിന്റെ ഉദാഹരണമാണ്. ഇന്ത്യയുടെ മണ്ണ് ട്രാൻസിറ്റ് റൂട്ടായി ഉപയോഗിച്ച് ഒരു ഗ്രാം മയക്കുമരുന്ന് പോലും കടത്താൻ അനുവദിക്കില്ല," കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ഗൾഫ് രാജ്യങ്ങളിൽ വൻ ഭീഷണി

നിലവിൽ പശ്ചിമേഷ്യൻ മേഖലയിലെ അനധികൃത മയക്കുമരുന്ന് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാന സ്രോതസ്സാണിത്. ആഗോള വിതരണത്തിന്റെ 80 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് സിറിയയിലാണ്. ഗൾഫ് രാജ്യങ്ങളിൽ നിലവിൽ ഇത് വലിയൊരു ദേശീയ സുരക്ഷാ ഭീഷണിയായി മാറിയിട്ടുണ്ട്. ഇന്ത്യ വഴി പശ്ചിമേഷ്യൻ വിപണിയിലേക്ക് എത്തിക്കാൻ ശ്രമിച്ച ഈ കള്ളക്കടത്തിനു പിന്നിൽ പ്രവർത്തിച്ച ആഗോള സൂത്രധാരന്മാരെയും അന്താരാഷ്ട്ര ബന്ധങ്ങളെയും കുറിച്ചുള്ള വിശദമായ അന്വേഷണം എൻസിബി ഊർജ്ജിതമാക്കിയിട്ടുണ്ട്

The Narcotics Control Bureau (NCB) has made India's first-ever seizure of Captagon, popularly known as the 'Jihadi Drug', worth ₹182 crore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

സ്ത്രീകൾക്ക് ഫ്രീ ബസ് യാത്ര നൽകുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങൾ

ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച 'ഇഡ്ഡലി നടി'; ഖുശ്ബുവിനെ ഉന്നം വച്ച് രവി മോഹന്‍; മറുപടി നല്‍കി നടി

ഷവോമി 17ടി സീരീസ് മെയ് 28ന് ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

'എല്ലാ പ്രണയങ്ങളും പാരീസിൽ മാത്രം വിരിയണമെന്നും, ഹണിമൂൺ സ്വിറ്റ്സർലൻഡിൽ അവസാനിക്കുകയും ചെയ്യണമെന്നുണ്ടോ ?'

SCROLL FOR NEXT