നരേന്ദ്രമോദി - യോഗി ആദിത്യനാഥ്‌ 
India

നോയിഡയിലെ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേരിട്ട് യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രമായും ഇത് ഉയര്‍ന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പേര് 'നരേന്ദ്ര മോദി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്' എന്ന് മാറ്റിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിന് മോദി നല്‍കിയ വലിയ സമ്മാനമാണ് നോയിഡയിലെ വിമാനത്താവളമെന്നും യോഗി പറഞ്ഞു.

'നോയിഡ അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തിന് സമ്മാനിച്ചതിന് ഉത്തര്‍പ്രദേശ് മന്ത്രിസഭ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇതിന് 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം, എന്ന് നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി,' മുഖ്യമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രമായും ഇത് ഉയര്‍ന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മാര്‍ച്ച് 28-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം നാടിന് സമര്‍പ്പിച്ചത്. ലഖ്നൗവില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് ഇവിടെ ആദ്യമായി ലാന്‍ഡ് ചെയ്തത്. പശ്ചിമ ഉത്തര്‍പ്രദേശിലെയും എന്‍സിആറിലെയും വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഈ വിമാനത്താവളം വലിയ നാഴികക്കല്ലാണ്.

സ്വിസ് കമ്പനിയായ സൂറിക് എയര്‍പോര്‍ട്ട് ഇന്റര്‍നാഷനല്‍ എജിയുടെ ഉപകമ്പനിയായ യമുന ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചേര്‍ന്നാണു വിമാനത്താവളം നിര്‍മിച്ചത്. 2021 നവംബര്‍ 26നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നോയിഡ വിമാനത്താവളത്തിനു തറക്കല്ലിട്ടത്.

Jewar Airport to be renamed 'Narendra Modi International Airport:  UP Council of Ministers passes resolution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്

തറയും അടുക്കളയും വൃത്തിയാക്കും, പക്ഷേ ദിവസവും ഉപയോ​ഗിക്കുന്ന ഈ 5 സാധനങ്ങളോ?