Actor Prakash Raj  ഫയൽ
India

മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കാര്‍ഡുകള്‍: നടന്‍ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്

മൂന്നു തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ബംഗളൂരു : മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡികളുണ്ടെന്ന കേസില്‍, നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് . ബംഗളൂരു മജിസ്‌ട്രേട്ട് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. മൂന്നു തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

ബംഗളൂരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്‌നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് കാണിച്ച് ശേഷാദ്രിപുരം സ്വദേശി കെ ദിലീപ് കുമാറാണ് പരാതി നല്‍കിയത്. വേളാച്ചേരിയില്‍ രണ്ടു വോട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രകാരം ഒരാള്‍ക്ക് സാധുവായ ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമേ പാടുള്ളൂവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുമ്പ് സമന്‍സും വാറന്റും അയച്ചിട്ടും ഹാജരാകാത്ത പ്രകാശ് രാജിന്റെ നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. അതേസമയം, ധര്‍മസ്ഥല വിവാദത്തില്‍ പ്രകാശ് രാജ് 18നു ബംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ സമന്‍സ് നല്‍കാത്തതില്‍ പൊലീസിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Four voter ID cards in three states: Non-bailable warrant issued against actor Prakash Raj

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

ഹാളണ്ട് മാജിക്ക്... വീണ്ടും 'ഡബിൾ'; ലോകകപ്പിൽ സെന​ഗലിന്റെ സ്വപ്നം തകർത്ത് നോർവെ അവസാന 32ൽ

ഇനി സേതു മാധുവന്‍റെ വരവ്; റീ റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വീണ്ടും മോഹന്‍ലാല്‍; 'കിരീടം' ട്രെയിലര്‍

ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി വിദ്യാർത്ഥികളടക്കം മൂന്ന് മരണം, ഫ്രാൻസും അർജന്റീനയും നോക്കൗട്ടിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കളി മുടക്കി കനത്ത മഴ, ഇടിമിന്നൽ; ലോകകപ്പ് ചരിത്രത്തിൽ ആദ്യം! നിർത്തിവച്ചത് 2 മണിക്കൂർ