മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് file
India

ജഡ്ജി നിയമനത്തില്‍ ഒരു സമുദായത്തിന് മുന്‍ഗണന, SC - ST- OBC പ്രാതിനിധ്യം വളരെ കുറവ്; രാഷ്ട്രപതിക്ക് കത്തെഴുതി മുന്‍ ചീഫ് ജസ്റ്റിസ് ഗവായ്

ജുഡീഷ്യല്‍ നിയമനങ്ങളിലെ അസമത്വത്തില്‍ ഇടപെടണമെന്ന് ബി ആര്‍ ഗവായ്, രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോട് ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും ഒരു പ്രത്യേക സമുദായത്തിന് സ്‌പെഷല്‍ പരിഗണന ലഭിക്കുന്നുവെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. ഉന്നത നീതിപീഠങ്ങളില്‍ ഒബിസി, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം വളരെ കുറവാണ്. ജുഡീഷ്യല്‍ നിയമനങ്ങളിലെ അസമത്വത്തില്‍ ഇടപെടണമെന്ന് ബി ആര്‍ ഗവായ്, മൂന്നു പേജുള്ള കത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോട് ആവശ്യപ്പെട്ടു.

ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു സമുദായത്തിന് സമീപകാലത്ത് സുപ്രീം കോടതിയിലെ ജഡ്ജി നിയമനത്തില്‍ 40 ശതമാനത്തിലധികം പ്രാതിനിധ്യം ലഭിച്ചെന്ന് കത്തില്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് ആരോപിച്ചു. സമീപകാലത്ത് നടന്ന ജുഡീഷ്യല്‍ നിയമനങ്ങള്‍ യോഗ്യതയെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയെയും പൂര്‍ണ്ണമായും അവഗണിക്കുന്നതാണെന്നും ഗവായ് ചൂണ്ടിക്കാട്ടുന്നു.

മറ്റെല്ലാവരെയും ഒഴിവാക്കി, സമൂഹത്തിലെ പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ശുപാര്‍ശ ചെയ്യുന്നു. ഇതിലൂടെ ജഡ്ജി നിയമനത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നതായും ജസ്റ്റിസ് ഗവായ് ആരോപിച്ചു. മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ നിയമനത്തെ എതിര്‍ക്കുകയല്ല, അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.

2018 മുതല്‍ നിയമിക്കപ്പെട്ട 715 ഹൈക്കോടതി ജഡ്ജിമാരില്‍ 22 പേര്‍ മാത്രമാണ് പട്ടികജാതി (SC) വിഭാഗത്തില്‍ നിന്നുള്ളത്. 16 പേരാണ് പട്ടികവര്‍ഗ (ST) വിഭാഗത്തില്‍ നിന്നുള്ളത്. 89 പേര്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ (OBC) നിന്നുള്ളവരും, 37 പേര്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണെന്ന് ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. ഭരണഘടനാ കോടതികളിലെ ജഡ്ജിമാരില്‍ നാലില്‍ മൂന്ന് പേരും 'ജനറല്‍' വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും മുന്‍ ചീഫ് ജസ്റ്റിസ് കത്തില്‍ വ്യക്തമാക്കി.

'One section favoured': Ex-CJI Gavai writes to Prez on judiciary's low representation of SCs, STs, OBCs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷൻ ചക്കകൊമ്പൻ ; മയക്കുവെടിയേറ്റ കാട്ടാന ഓടി ഡാമിൽ ചാടി, ബോട്ടിൽ പിന്തുടർന്ന് കരയ്ക്ക് കയറ്റി

ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? ഊർജ്ജസ്വലത വീണ്ടെടുക്കാൻ 4 മാർഗങ്ങൾ

ഉമ്മ രാത്രി കിടന്നുറങ്ങിയിരുന്നത് കിടക്കയുടെ അടിയില്‍ വാക്കത്തി വച്ചിട്ടാണ്; ഞങ്ങളെ നോക്കാന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്: ഹക്കീം ഷാജഹാന്‍

'സ്പിരിറ്റ്' തീർന്നാൽ ഉടൻ 'ആനിമൽ പാർക്ക്' ആരംഭിക്കും; അപ്ഡേറ്റ് പങ്കുവെച്ച് സന്ദീപ് റെഡ്ഡി വാങ്ക

'ഭർത്താവായാലും സഹോദരനായാലും അച്ഛനായാലും, സ്ത്രീകളെന്ത് ചെയ്യണമെന്ന് പറയാൻ ആരും ആളല്ല'