ബിജെപി പാര്‍ട്ടി ഫണ്ടിലേക്ക് മോദി സംഭാവന നല്‍കിയപ്പോള്‍ 
India

'ബിജെപിയെയും രാജ്യത്തെയും ശക്തമാക്കണം'; പാര്‍ട്ടി ഫണ്ടിലേക്ക് 1000 രൂപ സംഭാവന നല്‍കി മോദി 

ബിജെപിയുടെ പാര്‍ട്ടിഫണ്ടിലേക്ക് സംഭാവന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ബിജെപിയുടെ പാര്‍ട്ടിഫണ്ടിലേക്ക് സംഭാവന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 1000 രൂപ സംഭാവന നല്‍കിയതിന് കൈപ്പറ്റിയ രസീത് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. ചെറിയ സംഭാവനകള്‍ നല്‍കി ബിജെപിയെയും രാജ്യത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

'ബിജെപിയുടെ പാര്‍ട്ടിഫണ്ടിലേക്ക് ഞാന്‍ 1000 രൂപ സംഭാവന ചെയ്തു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കാണു പ്രഥമ പരിഗണന. ഒപ്പം, ജീവിതാവസാനം വരെ സ്വാര്‍ഥതയില്ലാതെ സേവനം ചെയ്യുന്ന  കേഡര്‍മാരെ ചെറിയ തുകകള്‍ സംഭാവന ചെയ്തു ശക്തരാക്കണം. ബിജെപിയെ ശക്തരാക്കാന്‍ സഹായിക്കുക, ഇന്ത്യയെ ശക്തമാക്കാന്‍ സഹായിക്കുക'- മോദി ട്വിറ്ററില്‍ കുറിച്ച വരികളാണിവ.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണു സംഭാവനാ ക്യാംപെയ്ന്‍ ബിജെപി ആരംഭിച്ചത്. 2022 ഫെബ്രുവരി 22 വരെ ക്യാംപെയ്ന്‍ തുടരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT