രാഹുല്‍ഗാന്ധി ഫയൽ
India

രാഹുല്‍ഗാന്ധി വീണ്ടും വിദേശത്തേക്ക്; 'കാംചോരി'യെന്ന് പരിഹസിച്ച് ബിജെപി

രാഹുലിന്റെ വിദേശയാത്രയില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി വീണ്ടും വിദേശയാത്രയ്‌ക്കൊരുങ്ങുന്നു. ഈ മാസം 16 മുതല്‍ 19 വരെ രാഹുല്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലും ചിക്കാഗോയിലും ഇന്ത്യന്‍ സമൂഹത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും.

അതേസമയം, രാഹുലിന്റെ വിദേശയാത്രയില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. 'ഇവിടെ വോട്ടുകവര്‍ച്ചയൊന്നുമില്ല, രാഹുലിന്റെ 'കാംചോരി' (ജോലിയില്‍ നിന്നുള്ള ഒളിച്ചോട്ടം) മാത്രമേയുള്ളൂ. അദ്ദേഹത്തിന് രാജ്യത്ത് നില്‍ക്കാന്‍ കഴിയുന്നില്ല. നേതാവ് വിദേശത്തായിരിക്കുമ്പോള്‍ കോണ്‍ഗ്രസ് എങ്ങനെയാണ് വോട്ടുകള്‍ പ്രതീക്ഷിക്കുക?' ബിജെപി വക്താവ് ആര്‍ പി സിങ് പരിഹസിച്ചു.

'കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി വിദേശത്ത് പോയപ്പോള്‍ ഇല്‍ഹാന്‍ ഉമറിനെ കണ്ടുവെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തിലുള്ള ആളുകളെയാണ് അദ്ദേഹം വിദേശത്ത് പോകുമ്പോള്‍ കണ്ടുമുട്ടുട്ടുന്നതെന്നും ആര്‍ പി സിങ് കൂട്ടിച്ചേര്‍ത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി നാലുദിവസത്തെ വിയറ്റ്നാം സന്ദര്‍ശനത്തിന് പോയിരുന്നു. രാഹുലിന്റെ വിദേശയാത്രകളെ ബിജെപി രാഷ്ട്രീയ ആയുധമാക്കാറുണ്ട്.

Rahul Gandhi likely to visit US from November 16, BJP launches attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ നാടകം; യുവതിയും ഭർത്താവും ഉൾപ്പെടെ നാലുപേർ പിടിയിൽ

ബംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചുകൊന്നു; പെണ്‍സുഹൃത്തിന്റെ അച്ഛന്‍ അറസ്റ്റില്‍

സൂര്യ കൊച്ചിയിലേക്കില്ല; ഇന്നു നടക്കേണ്ട ഇവന്റിൽ പങ്കെടുക്കില്ല, ഖേദം പ്രകടിപ്പിച്ച് നിർമാതാക്കൾ

'പാണ്ട എന്നൊക്ക അവർ വിളിക്കും, വണ്ണമുള്ളതു കൊണ്ടാണെന്ന് പിന്നെയാണ് മനസിലായത്'; ബുള്ളിയിങ്ങിനെക്കുറിച്ച് ദയ സുജിത്ത്

പത്താം ക്ലാസ് മതി... ഇന്ത്യൻ റെയിൽവേയിൽ വീണ്ടും അവസരം; 2,861 ഒഴിവുകൾ