Reliance enters India’s defence race, joins Rolls-Royce bid to power AMCA 
India

യുദ്ധവിമാന എന്‍ജിന്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ്; റോള്‍സ് റോയ്‌സുമായി കൈകോര്‍ക്കും

സേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതില്‍ എഎംസിഎ പദ്ധതി നിര്‍ണായക പങ്കാണ് വഹിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റിനായി (എഎംസിഎ) തദ്ദേശീയ എന്‍ജിന്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസും ബ്രിട്ടീഷ് എയ്‌റോ-എന്‍ജിന്‍ ഭീമന്മാരായ റോള്‍സ് റോയ്‌സും കൈകോര്‍ക്കുന്നു. ഇതുസംബന്ധിച്ച് ഇരു കമ്പനികളും തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു.

ഇതൊരു ഔദ്യോഗിക സര്‍ക്കാര്‍ കരാറോ തെരഞ്ഞെടുപ്പോ അല്ല. എങ്കിലും വിമാന എന്‍ജിനുകളുടെ രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം, പരിശോധന, പരിപാലനം എന്നിവയടങ്ങുന്ന സമ്പൂര്‍ണ സൗകര്യങ്ങളോടെയുള്ള 'എയ്‌റോസ്‌പേസ് ഗ്യാസ് ടര്‍ബൈന്‍ കോംപ്ലക്‌സ്' ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഇരു കമ്പനികളും ലക്ഷ്യമിടുന്നു. ഫ്രഞ്ച് എന്‍ജിന്‍ നിര്‍മ്മാതാക്കളായ സഫ്രാനും ഡിആര്‍ഡിഒയുടെ ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റും ചേര്‍ന്നുള്ള മറ്റൊരു സംയുക്ത നിര്‍ദ്ദേശം കാബിനറ്റ് സുരക്ഷാകാര്യ സമിതിയുടെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം.

സ്ട്രാറ്റജിക് സ്വയംപര്യാപ്തതയ്ക്ക് നിര്‍ണായക സാങ്കേതികവിദ്യകളില്‍ രാജ്യത്തിന് സ്വന്തമായ ശേഷി അത്യാവശ്യമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനി പറഞ്ഞു. റോള്‍സ് റോയ്‌സിന്റെ പ്രൊപ്പല്‍ഷന്‍ രംഗത്തെ വൈദഗ്ധ്യവും റിലയന്‍സിന്റെ സാങ്കേതിക-നിര്‍മ്മാണ ശേഷിയും കൂടിച്ചേരുന്നതിലൂടെ പൂര്‍ണമായും തദ്ദേശീയമായ എയ്‌റോ-എന്‍ജിന്‍ ഇക്കോസിസ്റ്റം രാജ്യത്ത് കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നും അനന്ത് അംബാനി കൂട്ടിച്ചേര്‍ത്തു. വ്യോമയാന പ്രതിരോധ മേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതില്‍ ഈ സഹകരണം നിര്‍ണായക നാഴികക്കല്ലാകുമെന്ന് റോള്‍സ് റോയ്‌സ് സിഇഒ തുഫാന്‍ എര്‍ജിന്‍ബില്‍ഗിച്ച് അഭിപ്രായപ്പെട്ടു.

1980കള്‍ മുതല്‍ ഡിആര്‍ഡിഒയുടെ ജിടിആര്‍ഇ വികസിപ്പിച്ചുവരുന്ന കാവേരി എന്‍ജിന്‍ പ്രോഗ്രാമിന് തേജസ് യുദ്ധവിമാനങ്ങളുടെ പ്രകടനക്ഷമതാ മാനദണ്ഡങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടില്ല. വിദേശ എന്‍ജിനുകളെയാണ് ഇന്ത്യ ആശ്രയിച്ചു വരുന്നത്. എഎംസിഎയുടെ ആദ്യ പതിപ്പായ 'മാര്‍ക്ക് 1' അമേരിക്കന്‍ നിര്‍മ്മിത GE F414 എന്‍ജിനുകളിലാണ് പറക്കുക. എന്നാല്‍ കൂടുതല്‍ ശേഷിയുള്ള അടുത്ത പതിപ്പായ 'മാര്‍ക്ക് 2'ന് 110-130kN വിഭാഗത്തിലുള്ള ശക്തമായ എന്‍ജിന്‍ ആവശ്യമാണ്.

2026 അവസാനത്തോടെ കരാര്‍ ഒപ്പിടുകയാണെങ്കില്‍, 2030ഓടെ എന്‍ജിന്‍ കോര്‍ ടെസ്റ്റിങ്ങും, 2034ല്‍ ആദ്യ പരീക്ഷണപ്പറക്കലും, 2036ഓടെ വാണിജ്യ നിര്‍മ്മാണവും ആരംഭിക്കാനാകുമെന്ന് റോള്‍സ് റോയ്‌സ് അറിയിച്ചു. വ്യോമസേനയ്ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 42.5 സ്‌ക്വാഡ്രണുകള്‍ക്ക് പകരം 29 സ്‌ക്വാഡ്രണുകള്‍ മാത്രമാണുള്ളത്. സേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതില്‍ എഎംസിഎ പദ്ധതി നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

Reliance enters India’s defence race, joins Rolls-Royce bid to power AMCA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

കേരളത്തിൽ പ്രതിദിനം കുന്നുകൂടുന്നത് 200 ടൺ ഡയപ്പർ മാലിന്യങ്ങൾ: ശാസ്ത്രീയ സംസ്കരണത്തിന് സംസ്ഥാനത്ത് സംവിധാനങ്ങളില്ല

രണ്ട് പാക് നുഴഞ്ഞുകയറ്റുകാരെ വെടിവച്ച് കൊലപ്പെടുത്തി സുരക്ഷാസേന; പ്രദേശത്ത് തിരച്ചില്‍

രാജ്യത്ത് നല്ല നടന്മാര്‍ കുറേയുണ്ട്, പക്ഷെ മോഹന്‍ലാലിനേക്കാള്‍ മികച്ചതായി ആരുമില്ല: ബോണി കപൂർ

മുട്ടത്തോട് കളയല്ലേ; ചെടികള്‍ക്ക് ജീവനേകാന്‍ 6 രീതിയില്‍ ഉപയോഗിക്കാം