റസ്‌കിന്‍ ബോണ്ട് - നീരജ ചൗധരി  
India

രണ്ടാമത് രാംനാഥ് ഗോയങ്ക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സമഗ്ര സംഭാവന പുരസ്കാരം റസ്‌കിന്‍ ബോണ്ടിന്

രണ്ടാമത് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ ഐശ്വര്യ ഝായ്ക്കാണ്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കുന്ന രണ്ടാമത് രാംനാഥ് ഗോയങ്ക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. പ്രമുഖ എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ടിനാണ് സമഗ്ര സംഭാവന പുരസ്കാരം. ഫിക്ഷന്‍ വിഭാഗത്തില്‍ ഐശ്വര്യ ഝായ്ക്കും നോണ്‍ഫിക്ഷനില്‍ നീരജ ചൗധരിക്കുമാണ് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍. ചടങ്ങില്‍ ചിന്മയ മിഷന്‍ ആഗോള മേധാവി സ്വാമി സ്വരൂപാനന്ദജി മുഖ്യാതിഥിയായി.

കുട്ടികളുടെ എഴുത്തുകാരന്‍ എന്ന് അറിയപ്പെടുന്ന റസ്‌കിന്‍ ബോണ്ടിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അച്ചീവ്‌മെന്റ് അവാര്‍ഡ്. നോവലുകള്‍, ലേഖനങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍ ഉള്‍പ്പടെ എഴുപതിലധികം പുസ്തകങ്ങള്‍ റസ്‌കിന്‍ ബോണ്ടിന്റെതായിട്ടുണ്ട്. അഞ്ഞൂറിലേറെ ചെറുകഥകള്‍ എഴുതിയിട്ടുള്ള റസ്‌കിന്‍ ബോണ്ട് വാക്കുകള്‍ കൊണ്ട് മായാജാലം തീര്‍ത്ത എഴുത്തുകാരനാണ്. 17ാം വയസിലാണ് ബോണ്ടിന്റെ അദ്യപുസ്തകം പുറത്തിറങ്ങിയത്. മേഘാവൃതമായ ആകാശത്തെയും പര്‍വതങ്ങളിലെ മഞ്ഞിനെയും കൂകിപ്പായുന്ന തീവണ്ടിയെയും കാടിന്റെ മൃദുസ്വരങ്ങളെയും കുട്ടിമനസ്സുകളിലേക്ക് വരച്ചിട്ട എഴുത്തുകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നിരവധി കഥകള്‍ സിനിമയായിട്ടുണ്ട്.

'ഇത് എനിക്ക് ശരിക്കും സന്തോഷകരമായ നിമിഷമാണ്. ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തേഷമുണ്ട്. 91 വയസ്സായെങ്കിലും നിങ്ങളോടൊപ്പം ഉണ്ടായിരിക്കണമെന്ന് അതിയായി ആഗ്രഹമുണ്ടായിരുന്നു. പ്രായാധിക്യമായ പ്രശ്‌നങ്ങളാല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ ചെറുമകള്‍ സൃഷ്ടിയെ അയയ്ക്കുന്നു.' ബോണ്ട് സന്ദേശത്തില്‍ പറഞ്ഞു

രണ്ടാമത് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ ഐശ്വര്യ ഝായ്ക്കാണ്. The Scent of Fallen stsar എന്ന പുസ്തകമാണ് സമ്മാനത്തിന് അര്‍ഹമായത്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ നീര്‍ജ ചൗധരിയുടെ How Prime Ministers Decide എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. അര്‍ഹമായി.

ഇന്ത്യന്‍ അച്ചടി വ്യവസായത്തിലെ പ്രമുഖനും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ദാര്‍ശനിക പാത തെളിച്ച ആളുമായ രാംനാഥ് ഗോയങ്കയോടുള്ള ബഹുമാനാര്‍ഥമാണ് അദ്ദേഹത്തിന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

മുന്‍ അംബാസഡറും എഴുത്തുകാരനുമായ പവന്‍ കെ വര്‍മ്മ അധ്യക്ഷനായ ബാഹ്യ ജൂറിയില്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയും എഴുത്തുകാരനുമായ വികാസ് സ്വരൂപും പ്രശസ്ത എഴുത്തുകാരന്‍ മനു എസ് പിള്ളയും ഉള്‍പ്പെടുന്നു. എഡിറ്റര്‍ സാന്ത്വന ഭട്ടാചാര്യ, കണ്‍സള്‍ട്ടിങ് എഡിറ്റര്‍ രവിശങ്കര്‍ എന്നിവരായിരുന്നു ഇന്റേണല്‍ ജൂറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

SCROLL FOR NEXT