കേസിലെ പ്രതി സഞ്ജയ് റോയി വീഡിയോ ദൃശ്യം
India

സഞ്ജയ് റോയ് ഏകപ്രതി; കൊല്‍ക്കത്ത ആശുപത്രിയിലെ ഡോക്ടറുടെ കൊലയില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

ഇത് ഒന്നാം കുറ്റപത്രമാണെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതില്‍ അന്വേഷണം നടത്തുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സഞ്ജയ് റോയ് മാത്രമാണ് കേസിലെ പ്രതി. കൂട്ടബലാത്സം ഗം സംബന്ധിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. ഓഗസ്റ്റ് ഒന്‍പതിന് ഡോക്ടര്‍ ഉറങ്ങാന്‍ പോയ സമയത്ത് സിവില്‍ വളണ്ടിയറായ സഞ്ജയ് റോയ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇത് ഒന്നാം കുറ്റപത്രമാണെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതില്‍ അന്വേഷണം നടത്തുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

ഹോസ്പിറ്റലിലെ സെമിനാര്‍ ഹാളില്‍ വച്ചാണ് കൃത്യം നടത്തിയത്. പ്രതി ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. 200 ഓളം പേരുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം റോയ് സെമിനാര്‍ ഹാളിലേക്ക് പ്രവേശിച്ചതുള്‍പ്പടെയുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിറ്റേദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാലിന് അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും നുണപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് താല പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അഭിജിത്ത് മൊണ്ടല്‍, മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍