യാത്രക്കാരനെ ആർപിഎഫ് ഉദ്യോ​ഗസ്ഥൻ രക്ഷിക്കുന്ന ദൃശ്യം വീഡിയോ സ്ക്രീൻഷോട്ട്
India

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ചു, കമ്പിയില്‍ തൂങ്ങിക്കിടന്ന് വയോധികന്‍, അത്ഭുത രക്ഷപ്പെടല്‍- വീഡിയോ

പശ്ചിമബംഗാളില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികനെ ആര്‍പിഎസ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികനെ ആര്‍പിഎസ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചു. പിടിവിട്ട് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീഴാന്‍ പോകുന്നതിന് മുന്‍പ് വലിച്ച് കയറ്റിയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാണ്.

ആര്‍പിഎഫ് ഇന്ത്യയാണ് യാത്രക്കാരനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്. ഖരഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വയോധികന്‍ അപകടത്തില്‍പ്പെട്ടത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴാതിരിക്കാന്‍ കമ്പിയില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു വയോധികന്‍. ഇത് കണ്ട ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഓടിച്ചെന്ന് രക്ഷിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വയോധികനെ തിരിച്ച് പ്ലാറ്റ്‌ഫോമിലേക്ക് തന്നെ വലിച്ചിഴച്ചാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചത്. സോഷ്യല്‍മീഡിയയില്‍ ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ കെ നായിക്കിന് അഭിനന്ദന പ്രവാഹമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?

ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍; ഇടത് പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന് വിജയം

VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !