Supreme Court of India Orders AIIMS Delhi to Form Expert Panel to Study Scientific Methods for Confirming Brain Death  file
India

'മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ വിദഗ്ധ സമിതി വേണം'; ബദൽ മാർഗം പരിശോധിക്കും, നിർണായക ഉത്തരവുമായി സുപ്രീം കോടതി

ഒരു രോഗിയുടെ ശരീരപരിശോധന നടത്താതെ തന്നെ മസ്തിഷ്ക മരണം സ്ഥിരിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും ഡോക്ടർ ഹർജിയിൽ ചൂണ്ടി കാട്ടി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി. മെഡിക്കൽ വിദഗ്ധ സമിതി രൂപീകരിക്കാൻ ഡൽഹി എയിംസിന് കോടതി നിർദേശം നൽകി. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ രീതികളെക്കുറിച്ച് ഈ സമതി പഠനം നടത്തണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ് , സന്ദീപ് മെഹ്താ എന്നിവരടങ്ങിയ ബെഞ്ച് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മലയാളി ഡോക്ടർ എസ്.ഗണപതി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. നിലവിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ ഇപ്പോൾ നടത്തുന്ന ടെസ്റ്റ് വിശ്വാസ്യതയില്ലാത്തതാണ്. ചില കേസുകളിൽ രോഗിയെ പരിശോധിക്കാതെയാണ് മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

ഒരു രോഗിയുടെ ശരീരപരിശോധന നടത്താതെ തന്നെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും ഡോക്ടർ ഹർജിയിൽ ചൂണ്ടിക്കാട്ടി. അവയവദാനത്തിന് സമ്മതം നൽകിയാൽ ആശുപത്രി ബില്ലുകൾ ഒഴിവാക്കി മൃതദേഹം വീട്ടിലെത്തിച്ചു നൽകാമെന്ന് ആശുപത്രി അധികൃതർ കുടുംബത്തിന് വാഗ്ദാനം ചെയ്തതായും അദ്ദേഹം കോടതിയിൽ പറഞ്ഞു.

ഒരു രോഗിക്ക് മസ്തിഷ്ക മരണം സംഭവിച്ചാൽ അവയവം മാറ്റി വെക്കാൻ ഒരുങ്ങുമ്പോൾ കൃത്യമായ രേഖകൾ വേണമെന്നും ഡോക്ടർ കോടതിയിൽ വാദിച്ചു.

നിലവിലെ ടെസ്റ്റിന് പകരമായി ബ്രെയിൻ ആൻജിയോഗ്രാം (Brain Angiogram), ഇഇജി (EEG) പോലുള്ള പരിശോധനകൾ ഉൾപ്പെടുത്തണമെന്ന് ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് വിഷയത്തിൽ പഠനം നടത്താൻ പ്രത്യേക സമിതിയെ രൂപീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.

എയിംസിലെ ന്യൂറോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ 3 മുതൽ 5 വരെ വിദഗ്ധർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണം. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ രീതികളെക്കുറിച്ച് സമിതി പഠനം നടത്തണം. സമിതിയുടെ റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും കേസ് ജൂലൈയിൽ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Supreme Court of India Orders AIIMS Delhi to Form Expert Panel to Study Scientific Methods for Confirming Brain Death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒപെക് കൂട്ടായ്മയിൽ നിന്ന് യുഎഇ പിന്മാറി; ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞേക്കും

അടുത്ത മാസം വിദേശത്തേക്ക് മടങ്ങാനിരിക്കെ മരണമെത്തി; ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

690 കിലോമീറ്റര്‍ റേഞ്ച്, ഡിസൈനിലും അഴിച്ചുപണി; മുഖം മിനുക്കി അയോണിക് 5

ഒടുവില്‍ ലോഡ് ഷെഡിങ്; അരമണിക്കൂര്‍ ഇരുട്ടില്‍; ഹര്‍ത്താലില്‍ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കൊലയ്ക്ക് കാരണം വസ്തു തര്‍ക്കവും സഹോദരന്റെ മാനസിക പിഢനവും,മൊഴി

SCROLL FOR NEXT