അലഞ്ഞുതിരിയുന്ന കന്നുകാലികൾ  ഫയൽ
India

ഏകദേശം 7000 കോടി ചെലവ്, ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കേണ്ടത് പ്രാദേശിക ഭരണകൂടങ്ങള്‍; സുപ്രീംകോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: രാജ്യത്തുടനീളം അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി. ഈ ഉത്തരവ് ഭേദഗതി ചെയ്യണം. രാജ്യത്ത് ഉടനീളം കന്നുകാലികള്‍ക്കായി അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഏകദേശം 7,000 കോടി രൂപ ചെലവ് വരും. അഖിലേന്ത്യാ തലത്തില്‍ ഇതു നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പ്രാദേശിക ഭരണകൂടങ്ങളാണ് ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കേണ്ടതെന്നും ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ്, NHAIക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്കായി രാജ്യത്തുടനീളം ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരായി ദേശീയപാത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

ദേശീയപാത അതോറിറ്റിയുടെ അപേക്ഷ പരിഗണിക്കുന്നതിനായി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് പുനഃസ്ഥാപിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തെരുവുനായ്ക്കളുടെയും കന്നുകാലികളുടെയും പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിനിടെയാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം ഉന്നയിച്ചത്.

Supreme Court to constitute special bench to hear NHAI plea against stray cattle shelter order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകകേരള സഭ തുടരില്ല; ആറാമത് എഡീഷന് ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രി

പത്തുലക്ഷം രൂപയില്‍ താഴെ വില; മഹീന്ദ്ര 'XUV 3XO REVX EDGE' വേരിയന്റ് വിപണിയില്‍, ഫീച്ചറുകള്‍

'നല്ല കാര്യം, പക്ഷേ ആ രോഗിയെ അങ്ങനെയല്ല മാറ്റേണ്ടത്': ട്രോമ പ്രോട്ടോക്കോൾ ഓർമ്മിപ്പിച്ച് ഡോ. മനോജ് വെള്ളനാട്

മകള്‍ ജനിച്ചപ്പോള്‍ ഞാന്‍ കിടന്നുറങ്ങുകയായിരുന്നു, ഇന്നും സ്വയം മാപ്പ് നല്‍കിയിട്ടില്ല; വിങ്ങലോടെ അനില്‍ കപൂര്‍

'ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തത്'; റേഞ്ച് റോവര്‍ ഉപയോഗിച്ചതില്‍ വിചിത്രവാദവുമായി സണ്ണി ജോസഫ്