പ്രതീകാത്മക ചിത്രം 
India

പത്തുമാസമായി പൂട്ടിയിട്ട നിലയില്‍; വാടക കിട്ടാതെ വന്നപ്പോള്‍ ഷോപ്പ് കുത്തിത്തുറന്നു; മരപ്പെട്ടിയില്‍ തല വേര്‍പെട്ട് അസ്ഥികൂടം; കൊലയ്ക്ക് പിന്നില്‍ അനാശാസ്യം

വിവാഹേതരബന്ധമാണ് കൊലയ്ക്ക് കാരണമെന്നും എസ്ആര്‍ നഗര്‍ പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: മാസങ്ങളോളമായി വാടക ലഭിക്കാത്തതിനെ തുടര്‍ന്നാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണീച്ചര്‍ ഷോപ്പ് അധികൃതര്‍ തുറന്നത്. ഷട്ടര്‍ തുറന്നപ്പോള്‍ മുറിയില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധമാണ് പുറത്തുവന്നത്. മുറിയിലെ അടച്ചിട്ട മരപ്പെട്ടിയില്‍ നിന്നാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പെട്ടിതുറന്നപ്പോള്‍ അധികൃതര്‍ ഞെട്ടി. പെട്ടിയ്ക്കകത്ത് ഒരു വ്യക്തിയുടെ അസ്ഥികൂടമായിരുന്നു.

ഇത് കൊലപാതകമാണെന്നും വിവാഹേതരബന്ധമാണ് കൊലയ്ക്ക് കാരണമെന്നും എസ്ആര്‍ നഗര്‍ പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം പെട്ടിയിലാക്കി അടയ്ക്കുയായിരുന്നെന്നും പൊലിസ് പറഞ്ഞു. തല വേര്‍പ്പെട്ട നിലയിലായിരുന്നു പെട്ടിയ്ക്കകത്ത് കണ്ടെത്തിയത്.

രണ്ട് വര്‍ഷം മുന്‍പാണ് പശ്ചിമബംഗാള്‍ സ്വദേശിക്ക് ഷോപ്പ് വാടകയ്ക്ക് നല്‍കിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇയാള്‍ ഷോപ്പിന് വാടക നല്‍കിയിരുന്നില്ല. പത്തുമാസമായി ഷോപ്പ് അടച്ചിട്ട നിലയിലാണ്. തുടര്‍ന്ന് ക്ഷേത്ര അധികൃതര്‍ പൂട്ട് പൊളിക്കുകയായിരുന്നു. അപ്പോഴാണ് മുറിക്കകത്ത് പെട്ടിയില്‍ അസ്ഥികൂടം കണ്ടതെന്ന് എസ്ആര്‍ നഗര്‍ എസ്‌ഐ പറഞ്ഞു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതായും പ്രതിയെ അറസ്റ്റ്് ചെയ്തതായും പൊലീസ് പറഞ്ഞു. വിവാഹേതരബന്ധമാണ്  കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT