പ്രതീകാത്മക ചിത്രം 
India

ബലാത്സംഗ ശ്രമം ചെറുത്തു; 18കാരിയായ കായിക താരത്തെ സ്‌റ്റേഡിയത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു

യുവാക്കളുടെ ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ, 18 വയസുകാരിയായ ബാസ്‌ക്കറ്റ് ബോള്‍ താരത്തെ സ്‌റ്റേഡിയത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: യുവാക്കളുടെ ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ, 18 വയസുകാരിയായ ബാസ്‌ക്കറ്റ് ബോള്‍ താരത്തെ സ്‌റ്റേഡിയത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം. മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ, പ്രകോപിതരായ യുവാക്കള്‍ സ്റ്റേഡിയത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇരുകാലുകള്‍ക്കും താടിയെല്ലിനുമാണ് പരിക്കേറ്റത്. ഓഗസ്റ്റ് 12നാണ് സംഭവം നടന്നത്. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതായും പൊലീസ് അറിയിച്ചു.

സ്റ്റേഡിയത്തില്‍ പ്രാക്ടീസിന് പോയ സമയത്താണ് പെണ്‍കുട്ടിയെ യുവാക്കള്‍ ഉപദ്രവിച്ചതെന്ന് അച്ഛന്റെ പരാതിയില്‍ പറയുന്നു. പ്രതികളില്‍ ഒരാളായ ജതിന്‍ 18കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ബലാത്സംഗ ശ്രമം ചെറുക്കുകയും രക്ഷപ്പെടാനും ശ്രമിച്ച മകളെ 25 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പ്രതികള്‍ തള്ളിയിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകശ്രമം, ബലാത്സംഗം എന്നി വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT