മമത ബാനര്‍ജി File
India

'അധ്യക്ഷ മമത തന്നെ'; ഭാരവാഹി പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി തൃണമൂല്‍ കോണ്‍ഗ്രസ്

വിമത വിഭാഗം മമതയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതായി പ്രഖ്യാപിക്കുകയും പുതിയ നേതൃഘടന മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊല്‍ക്കത്ത: വിമതനീക്കം ശക്തമാകുന്നതിനിടെ, മമത ബാനര്‍ജിയെ പാര്‍ട്ടി അധ്യക്ഷയായി ഔദ്യോഗികമായി രേഖപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ ഭാരവാഹി പട്ടിക സമര്‍പ്പിച്ചു. പാര്‍ട്ടിയുടെ ദേശീയതല ഘടനയും ഭാരവാഹി ക്രമീകരണങ്ങളും ഉള്‍പ്പെടുത്തിയ പട്ടികയില്‍ മമത ബാനര്‍ജിയുടെ നേതൃത്വമാണ് വീണ്ടും ഉറപ്പിച്ചിരിക്കുന്നത്. വിമത വിഭാഗം പാര്‍ട്ടിയുടെ യഥാര്‍ഥ അവകാശം തങ്ങള്‍ക്കാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക നിലപാട് വ്യക്തമാക്കി മമത പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

മമത ബാനര്‍ജിയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതായി പ്രഖ്യാപിച്ച വിമത വിഭാഗം പുതിയ നേതൃഘടന മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വവും സംഘടനാ നിയന്ത്രണവും തങ്ങളുടേതാണെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുകയാണ്. മമത അധ്യക്ഷയും സുബ്രത ബക്ഷി വൈസ് പ്രസിഡന്റും അഭിഷേക് ബാനര്‍ജി ദേശീയ സെക്രട്ടറിയും പാര്‍ട്ടിയുടെ ലോക്‌സഭ കക്ഷി നേതാവുമാണെന്ന് കമ്മീഷന് കൈമാറിയ രേഖയില്‍ വ്യക്തമാക്കുന്നു.

രാജ്യസഭ എംപി ഡെറക് ഒബ്രിയന്‍, ഡോള സെന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരാണെന്നും സുഭാശിഷ് ചക്രവര്‍ത്തി ട്രഷററാണെന്നും പട്ടികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ പ്രവര്‍ത്തക സമതിയില്‍ മേല്‍പ്പറഞ്ഞ എല്ലാവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ചന്ദ്രിമ ഭട്ടാചാര്യ, അമിത് മിത്ര, രാജേഷ്പതി ത്രിപാഠി, അസിമ പത്ര, മൊലോയ് ഘട്ടക്, ഗൗതം ദേബ്, ശോഭന്‍ദേബ് ഛാത്തോപാധ്യായ്, മുകുല്‍ സാങ്മ, ബൈസ്വനോര്‍ ഛാത്തോപാധ്യായ്, ബിര്‍ബഹ ഹന്‍സ്ദ, കല്യാണ്‍ ബാനര്‍ജി, സൗഗത റോയ്, നദിംഉല്‍ഹഖ്, മദന്‍ മിത്ര, ബിമന്‍ ബാനര്‍ജി, മഹുവ മൊയ്ത്ര, കുനാല്‍ ഘോഷ് എന്നിവരും പ്രവര്‍ത്തക സമിതി പട്ടികയിലുണ്ട്.

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങളെ നേരിട്ട് ബാധിക്കാന്‍ സാധ്യതയുള്ള നിര്‍ണായക ഘട്ടത്തിലൂടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കടന്നുപോകുന്നത്. പാര്‍ട്ടിയിലെ ഭിന്നതകള്‍ക്കിടയിലും മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിഭാഗം സംഘടനാ നിയന്ത്രണം നിലനിര്‍ത്താന്‍ ശ്രമം ശക്തമാക്കിയിരിക്കുകയാണ്.

TMC sends office-bearer list to EC, asserts Mamata Banerjee as party chairperson

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

'രണ്ട് വാക്ക് പറയാമോ ?', 'കൃത്യം രണ്ട് വാക്കിൽ ഉത്തരം പറഞ്ഞ് പ്രണവ്'; 'എന്തൊരു സിംപിൾ മനുഷ്യനാണല്ലേ' എന്ന് ആരാധകർ

'വിജയ്‌യും കുടുംബവും ഒന്നായി, ഇനിയിപ്പോൾ തൃഷ എന്ത് ചെയ്യും ?'; 'അണ്ണിയ്ക്ക് ഞങ്ങളുണ്ടെന്ന്' ആരാധകർ

ക്രിസ് ​ഗെയ്ൽ കേരളത്തിലേക്ക്; കെസിഎൽ പോരാട്ടം നേരിൽ കാണാൻ 'യൂണിവേഴ്സ് ബോസ്'

'കേന്ദ്രസഹായം നഷ്ടമാകരുത്'; പെന്‍ഷന്‍ വിതരണത്തില്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സര്‍ക്കാര്‍