കുരങ്ങന് വെള്ളം നല്‍കുന്ന ട്രാഫിക് പൊലീസുകാരന്‍ 
India

ദാഹിച്ച് വലഞ്ഞ് കുരങ്ങൻ; വെള്ളം നൽകി ട്രാഫിക് പൊലീസ്, നന്മ-വീഡിയോ 

മഹാരാഷ്ട്രയിലെ മാൽഷേജ് ഘട്ടിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

നത്ത വേനലിൽ ചുട്ടുപൊള്ളുകയാണ് ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും. മനുഷ്യർ മാത്രമല്ല മൃഗങ്ങളും ചൂടിൽ വലയുകയാണ്. പക്ഷിമൃ​ഗാദികൾക്ക് വെള്ളം നൽകാൻ മറക്കരുത് എന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നുവരുന്നുണ്ട്. വെള്ളം തേടിയലഞ്ഞ കുരങ്ങന് വെള്ളം കൊടുക്കുന്ന ട്രാഫിക് പൊലീസുകാരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

മഹാരാഷ്ട്രയിലെ മാൽഷേജ് ഘട്ടിലാണ് സംഭവം. ഐഎഫ്എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
സഞ്ജയ് ​ഗൂഡെ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനെയാണ് വിഡിയോയിൽ കാണുന്നത്. ഇദ്ദേഹം കുരങ്ങന് കുപ്പിയിൽ വെള്ളം കുടിക്കാൻ നൽകുന്നത് വിഡിയോയിൽ കാണാം. സമീപത്തുണ്ടായിരുന്നവരാണ് ഈ ദൃശ്യം മൊബൈലിൽ പകർത്തിയത്. 

ഈ വാര്‍ത്ത വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT