ദരം സുപ്രിയ 
India

സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ അപകടം; അമേരിക്കയില്‍ ഇന്ത്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഹൈദരാബാദ്: അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ മഹാബുബാദ് സ്വദേശി ദരം സുപ്രിയ (31) ആണ് മരിച്ചത്. ഇന്നലെ മിസോറിയില്‍ നടന്ന വാഹനാപകടത്തിലാണ് യുവതി മരിച്ചത്.

മിസോറിയിലെ സെന്റ് ലൂയിസില്‍ റെസ്റ്ററന്റ് നടത്തുന്ന സുപ്രിയ റെസ്റ്ററന്റ് അടച്ചതിനുശേഷം സുഹൃത്തിനൊപ്പം കാറില്‍ മടങ്ങുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. സുപ്രിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുപ്രിയയുടെ ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് മാറ്റി. സുപ്രിയയുടെ ഭര്‍ത്താവ് പി. രഞ്ജിത്തും അമേരിക്കയിലാണുള്ളത്.

സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന രഞ്ജിത്താണ് സുപ്രിയയുടെ മരണവിവരം ഞായറാഴ്ച രാവിലെ നാട്ടില്‍ അറിയിച്ചത്. സുപ്രിയയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് സുപ്രിയയുടെ പിതാവ് തെലങ്കാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Tragic death for Indian-origin woman in US car accident while travelling with a friend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴ; യെല്ലോ അലര്‍ട്ട്

'ഗുഡ് ബൈ' പറയാന്‍ മെസി; അര്‍ജന്റീന ജേഴ്‌സിയില്‍ അവസാന മത്സരം മറ്റന്നാള്‍; എതിരാളികള്‍ ബെനിന്‍

Today's Rashi Phalam october 05| പ്രണയ പങ്കാളിയുമായി പിണക്കത്തിന് സാധ്യത; വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക

Weekly horoscope (October 04- October 10, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ട്രിപ്പിൾ റിയർ കാമറ സെറ്റപ്പ്, 7200എംഎഎച്ച് ബാറ്ററി; വിവോ വി80 ലോഞ്ച് ചൊവ്വാഴ്ച